മദ്‌റസകളുടെ എതിര്‍പ്പ്: പ്രധാനമന്ത്രിയുടെ പരിപാടിക്ക് വനിതകളെ എത്തിക്കണമെന്ന ഉത്തരവ് പിന്‍വലിച്ചു
വാരണാസി: പ്രധാനമന്ത്രിയുടെ പരിപാടിക്ക് വനിതകളെ എത്തിക്കണമെന്ന വാരണാസി ജില്ലാ വെല്‍ഫെയര്‍ ഓഫിസറുടെ നിര്‍ദേശം മദ്‌റസകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു. ഈ മാസം 22ന് മോദിയുടെ വാരണാസി സന്ദര്‍ശനത്തിലാണ് മുസ്‌ലിം വനിതകളുമായി പ്രധാനമന്ത്രി സംവാദം നടത്തുമെന്നും ഇതിലേക്ക് വനിതകളെ എത്തിക്കണമെന്നുമായിരുന്നു പ്രാദേശിക ഭരണകൂടം മേഖലയിലെ മദ്‌റസകളെ അറിയിച്ചിരുന്നത്.
എന്നാല്‍ മോദിയുടെ പരിപാടിക്ക് ആളെ സംഘടിപ്പിക്കലല്ല മദ്‌റസകളുടെ ചുമതലയെന്ന് വ്യക്തമാക്കി ശക്തമായ എതിര്‍പ്പാണ് മദ്‌റസാ ഭാരവാഹികള്‍ ഉയര്‍ത്തിയത്. ഇതോടെ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.
പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ മുസ്്‌ലിം വനിതകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി 25 പേരെ വീതം പങ്കെടുപ്പിക്കണമെന്നായിരുന്നു ജില്ലയിലെ മദ്‌റസകള്‍ക്ക് പ്രാദേശിക ഭരണകൂടം നല്‍കിയ നിര്‍ദേശം.
പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ മുസ്‌ലിം വനിതകളുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നതിനുവേണ്ടിയായിരുന്നു മദ്‌റസാ ഭാരവാഹികളോട് ആവശ്യപ്പെട്ടിരുന്നത്. വാരണാസി ജില്ലാ വെല്‍ഫെയര്‍ ഓഫിസര്‍ ആര്‍.കെ. യാദവാണ് വിവാദ ഉത്തരവിറക്കിയിരുന്നത്.
പ്രധാനമന്ത്രിയുടെ പരിപാടിക്ക് ആളെക്കൂട്ടാന്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നും മദ്‌റസകള്‍ വിദ്യാഭ്യാസ സ്ഥാപനമാണെന്നും വ്യക്തമാക്കിയ അധികൃതര്‍ ബി.ജെ.പിയുടെയോ അവരുടെ പോഷക സംഘടനയായ മുസ്‌ലിം രാഷ്ട്രീയ മഞ്ചിന്റേയോ പ്രവര്‍ത്തകരല്ലെന്നുമാണ് മദ്‌റസ അധ്യാപകരുടെ സംഘടനയുടെ ജനറല്‍ സെക്രട്ടറി ദിവാന്‍ സാഹിബ് സമാന്‍ ഖാന്‍ വ്യക്തമാക്കിയത്.
വാരണാസിയില്‍ 27 എയ്ഡഡ് മദ്‌റസകളും 127 നോണ്‍ എയ്ഡഡ് മദ്‌റസകളുമുണ്ട്. ഓഡിറ്റോറിയത്തില്‍ 700 വനിതകള്‍ക്ക് ഇരിക്കാനായി ഇരിപ്പിടങ്ങളും സജ്ജീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."