പഞ്ചായത്തിന്റെ നടപടി രാഷ്ട്രീയപ്രേരിതമെന്ന്
മുക്കം: കാരശ്ശേരി ഗവ. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 2016 ജനുവരി 29ന് രോഗികള്‍ക്കായി ആരംഭിച്ച ചായ- കടി വിതരണം നിര്‍ത്തിവയ്ക്കാന്‍ പഞ്ചായത്ത് കത്ത് നല്‍കിയതായി ആരോപണം.
കാരശ്ശേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് റിലീഫ് സെല്‍ അലിവിന്റെ നേതൃത്വത്തില്‍ ഒന്നര വര്‍ഷമായി തേക്കുംകുറ്റിയിലെ പി.എച്ച്.സിയില്‍ നടന്നുവരുന്ന ചായ വിതരണമാണു നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടതായ ആരോപണം ഉയര്‍ന്നത്. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും മരഞ്ചാട്ടി വാര്‍ഡ് മെംബറുമായ സജി തോമസ് നല്‍കിയ പരാതിയില്‍ പ്രസിഡന്റ് വി.കെ വിനോദിന്റെ നിര്‍ദേശ പ്രകാരം സെക്രട്ടറി സുരേഷ് ബാബു മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ് നല്‍കുകയാണുണ്ടായതെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു.
സ്റ്റോപ് മെമ്മോ നല്‍കിയത് തീര്‍ത്തും രാഷ്ട്രീയ പ്രേരിതമാണെന്നും ലോകായുക്തക്കും മനുഷ്യാവകാശ കമ്മിഷനുംപരാതി നല്‍കുന്നതടക്കമുള്ള നിയമ നടപടി ആലോചിക്കുന്നതായും നേതാക്കള്‍ വ്യക്തമാക്കി.
സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് കാരശ്ശേരി പഞ്ചായത്ത് ആസ്ഥാനത്ത് പ്രതിഷേധ പ്രകടനവും ചായ വിതരണവും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എം.ടി അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.
കെ. കോയ, എം.പി.കെ. അബ്ദുല്‍ ബര്‍റ്, എന്‍. അബ്ദുല്‍ സത്താര്‍, വി.എ റഷീദ്, സലാം തേക്കുംകുറ്റി, എം.ടി സൈദ് ഫസല്‍, അടുക്കത്തില്‍ മുഹമ്മദ് ഹാജി, ചാലൂളി അബൂബക്കര്‍, എം.കെ. സൈതാലി, പീര്‍ മുഹമ്മദ്, ഗസീബ് ചാലൂളി, കെ. ഷിഹാബ്, പി.പി ശിഹാബുദ്ദീന്‍, സുഹറ കരവോട്ട് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."