HOME
DETAILS

സുനന്ദയുടെ മരണം: അന്വേഷണം വൈകുന്നതില്‍ ഹൈക്കോടതിക്ക് അതൃപ്തി

  
backup
September 22 2017 | 03:09 AM

%e0%b4%b8%e0%b5%81%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3-4

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദാ പുഷ്‌ക്കര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസിന്റെ അന്വേഷണം എട്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി പൊലിസിനോട് ആവശ്യപ്പെട്ടു.
കേസന്വേഷണം നീണ്ടുപോവുന്നതില്‍ ജസ്റ്റിസുമാരായ ജി.എസ് സിസ്താനിയും ചന്ദ്രശേഖരും അടങ്ങുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അതൃപ്തി അറിയിച്ചു. ഇതോടെ കേസന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്നായി ഡല്‍ഹി പൊലിസ്. അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ ആവശ്യമാണെന്നും ഇതിന് എട്ടാഴ്ചയെങ്കിലും വേണമെന്നും പൊലിസ് അറിയിച്ചു. ഇതോടെ എട്ടാഴ്ച്ച അനുവദിച്ച കോടതി, ഈ സമയത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശം നല്‍കി.
കേസന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യസ്വാമി സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. 2014ലാണ് കേസന്വേഷണം തുടങ്ങിയത്. എന്നാലിപ്പോള്‍ 2017ല്‍ കൂടുതല്‍ സമയം വേണമെന്ന് പൊലിസ് പറയുന്നു.
ഒരു അന്വേഷണ ഏജന്‍സി ഒരുകേസ് ഇത്രയും കാലം വലിച്ചുനീട്ടിക്കൊണ്ടുപോവണോയെന്നും കോടതി ചോദിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ചില വ്യക്തികളെ ചോദ്യംചെയ്യേണ്ടതുണ്ടെന്നും അതിനു എട്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്നും പൊലിസിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ സഞ്ജയ് ജെയിന്‍ പറഞ്ഞു. എന്നാല്‍ എട്ടാഴ്ച്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് അറിയിച്ച് സത്യവാങ്മൂലം നല്‍കാനും കോടതി പൊലിസിനു നിര്‍ദേശം നല്‍കി. കഴിഞ്ഞമാസം കേസ് പരിഗണിച്ചപ്പോഴും അന്വേഷണം മന്ദഗതിയില്‍ നീങ്ങുന്നതിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. കേസില്‍ സുബ്രഹ്മണ്യസ്വാമിയുടെ ഇടപെടല്‍ ചോദ്യം ചെയ്ത് സുനന്ദയുടെ മകന്‍ ശിവ്‌മേനോന്‍ സമര്‍പ്പിച്ച ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago