പെട്രോള്‍ വില വര്‍ധന; സോഷ്യല്‍ മീഡിയയില്‍ കരിദിനം
ഓരോ ദിവസവും നിശ്ശബ്ദമായി കുതിച്ചുയരുന്ന ഇന്ധനവിലവര്‍ധനവിനെതിരെ ശബ്ദമുയര്‍ത്തി ഇന്ന് സോഷ്യല്‍ മീഡിയകളില്‍ കരിദിനം. പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയും 22ന് കറുത്ത ബാഡ്ജ്, കറുത്ത വസ്ത്രം, വാഹനങ്ങളില്‍ കറുത്ത കൊടി, സോഷ്യല്‍ മീഡിയയില്‍ കറുത്ത കൊടി, പൊതുസ്ഥലങ്ങളിലും പെട്രോള്‍ പമ്പുകളിലും കറുത്ത ബാഡ്ജ് വിതരണം, കറുത്ത കുട പിടിച്ചുനില്‍ക്കല്‍, മക്കളുടെ യൂനിഫോമില്‍ കറുത്ത ബാഡ്ജ് അണിയിക്കുക, ബൈക്ക് റാലി, ബസുകളില്‍ കറുത്ത കൊടി തുടങ്ങിയ സമരരീതികള്‍ക്ക് ആഹ്വാനം ചെയ്തു കൊണ്ടുള്ള വാട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക് സന്ദേശം ഏറ്റു പിടിച്ചാണ് കരി ദിനം ആചരിക്കുന്നത്.
നിരവധി പേരാണ് സന്ദേശത്തിന് അനുകൂലമായി ഇന്ന് കരിദിനം ആചരിക്കുന്നത്. ഉയരാന്‍ മടിക്കുന്ന കരങ്ങള്‍ അടിമത്തത്തിന്‍േറതാണ് എന്ന് പറഞ്ഞാണ് പ്രതിഷേധക്കുറിപ്പുകള്‍ തുടങ്ങുന്നത്. രാഷ്ട്രീയപാര്‍ട്ടികള്‍ വിലവര്‍ധനയില്‍ പ്രതിഷേധിക്കുന്നില്ല. അതിനാല്‍പൊതുജനം സ്വയം പ്രതിഷേധിക്കുന്നു. ആരെയുംനിര്‍ബന്ധിക്കുന്നില്ലെന്നും സ്വയം സന്നദ്ധമായി ആര്‍ക്കും പ്രതിഷേധിക്കാമെന്നും വ്യക്തമാക്കുന്നുണ്ട്. പെട്രോള്‍ വില വര്‍ദ്ധനവനെതിരെയുള്ള കാംപെയിനിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."