റേഷന്‍ കടകള്‍ക്കും ഇനി മുതല്‍ പഞ്ചായത്ത് ലൈസന്‍സും തൊഴില്‍ നികുതിയും നിര്‍ബന്ധം
പടിഞ്ഞാറങ്ങാടി: റേഷന്‍ കടകള്‍ക്കും, ഇനി മുതല്‍ പഞ്ചായത്ത് ലൈസന്‍സും, തൊഴില്‍ നികുതിയും നിര്‍ബന്ധമാണ്. നിലവില്‍ റേഷന്‍ കടകള്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ അനുമതിയിലാണ് പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്ത് ഡയറക്ടര്‍ ഇത് സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നല്‍കിയ ഉത്തരവിലാണ് റേഷന്‍ വ്യാപാരികളെ ലൈസന്‍സ് നല്‍കുന്നതില്‍ നിന്നും, തൊഴില്‍ നികുതിയില്‍ നിന്നും ഒഴിവാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളത്. റേഷന്‍ കട നടത്തുന്നതിന്ന് ലൈസന്‍സ് ഫീസ് ചുമത്തുന്നതിന്ന് കേരള പഞ്ചായത്ത് രാജ് ചട്ടമനുസരിച്ച് വ്യവസ്ഥ ഇല്ലെന്ന് കാണിച്ച് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ കിഴുവില്ലം പഞ്ചായത്ത് സെക്രട്ടിക്ക് നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് പഞ്ചായത്ത് ഡയറക്ടറുടെ ഉത്തരവ്. പഞ്ചായത്ത് രാജ് ചട്ടമനുസരിച്ച് ടി ആന്റ് ലൈസന്‍സ് എടുക്കാത്തവര്‍ക്കും, തൊഴില്‍ നികുതി നല്‍കാന്‍ തയ്യാറാകാത്തവര്‍ക്കുമെതിരെ പഞ്ചായത്തിന് നടപടി സ്വീകരിക്കാനും വ്യവസ്ഥയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."