HOME
DETAILS

റഷ്യയുമായി വിവിധ മേഖലകളില്‍ സഹകരണം ശതമാക്കും: സഊദി വിദേശ കാര്യ മന്ത്രി

  
backup
September 25 2017 | 10:09 AM

%e0%b4%b1%e0%b4%b7%e0%b5%8d%e0%b4%af%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%a7-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%95%e0%b4%b3%e0%b4%bf

റിയാദ്: റഷ്യയുമായി വിവിധ മേഖലയില്‍ സഹകരണം ശക്തമാക്കുമെന്ന് സഊദി വിദേശ കാര്യ മന്ത്രി ആദില്‍ ജുബൈര്‍ വ്യക്തമാക്കി. വാണിജ്യം, നിക്ഷേപം, സുരക്ഷ, സാമ്പത്തികം എന്നീ മേഖലകളില്‍ റഷ്യയുമായയുള്ള സഹകരണം ശക്തമാക്കുമെന്നും മേഖലയിലെ സുരക്ഷക്ക് സഊദിക്ക് റഷ്യയുടെ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചുണ്ടെന്നും ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു. കൂടാതെ, വിദ്യാഭ്യാസം, ശാസ്ത്രം , സാങ്കേതികം തുടങ്ങിയ മേഖലകളിലും ഇരു രാജ്യങ്ങളും പരസ്പര സഹകരണം ശക്തമാക്കും.

അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഉയര്‍ത്താനുള്ള ശ്രമം ഇനിയും തുടരും. ഇതിനായി റഷ്യയുമായി സഹകരിച്ച് എണ്ണ ഉല്‍പാദനം നീട്ടാനും ധാരണയുണ്ട്. എണ്ണയുല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിനു പുറത്തു സഊദിയുമായി സഹകരിക്കാനാണ് റഷ്യയുടെ തീരുമാനം. ഇത് പ്രകാരം വരുന്ന മാര്‍ച്ചിന് ശേഷവും എണ്ണയുല്‍പാദന നിയന്ത്രണം തുടരാനാകുമെന്നാണ് സഊദിയടക്കമുള്ള എണ്ണയുല്‍പാദക രാജ്യങ്ങള്‍ കരുതുന്നത്. റഷ്യ ഉള്‍പ്പെടെ 11 രാജ്യങ്ങള്‍ എണ്ണയുല്‍പാദന നിയന്ത്രണത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. റഷ്യയുടെ സഹകരണത്തോടെയാണ് ദിനേന 18 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഉല്‍പാദനം കുറക്കാന്‍ ഒപെക്കിനു സാധ്യമായത്. ഇതേ സഹകരണം ഇനിയും തുടരാനാണ് ധാരണയിലെതിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago