കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഡി ലിറ്റ് ബിരുദദാനം ചടങ്ങില്‍ എം.പിയെയും
തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയുടെ ഡിലിറ്റ് ബിരുദദാന ചടങ്ങില്‍നിന്ന് സ്ഥലം എം.പിയെയും എം.എല്‍.എയെയും ഒഴിവാക്കി. ഇന്ന് രാവിലെ രാജ് ഭവനില്‍ വച്ചു നടക്കുന്ന പരിപാടിയില്‍ നിന്നാണ് കുഞ്ഞാലിക്കുട്ടി എം.പിയെയും, എം.എല്‍.എ പി. അബ്ദുല്‍ ഹമീദിനേയും ഒഴിവാക്കിയത്. ഇവര്‍ക്ക് ക്ഷണക്കത്തു പോലും നല്‍കിയില്ല.
ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയ്ക്ക് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവമാണ് ഡിലിറ്റ് നല്‍കുന്നത്. അതേസമയം, സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മുഖ്യമന്ത്രി പിണറായി വിജയനും പ്രാസംഗികരുടെ പട്ടികയിലുണ്ട്.
ഇതിനെതിരേ ഗവര്‍ണര്‍ പി.സദാശിവത്തിനും തെരഞ്ഞെടുപ്പ് കമ്മിഷനും ഉന്നതവിദ്യാഭ്യാസ സംരക്ഷണ കൗണ്‍സില്‍ കണ്‍വീനറും കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗവുമായ ആര്‍.എസ് ശശികുമാര്‍ പരാതി നല്‍കി.
പത്തു മിനുട്ടാണ് മുഖ്യമന്ത്രി ചടങ്ങില്‍ സംസാരിക്കുന്നത്. ഇത് ചട്ട വിരുദ്ധമാണെന്നാണ് ആരോപണം.
കാലിക്കറ്റ് സര്‍വകലാശാലയുമായി ബന്ധപ്പെട്ടു വലിയ ചടങ്ങ് നടക്കുമ്പോള്‍ എം.പിയേയും എം.എല്‍.എയും അറിയിക്കാനുള്ള മര്യാദ പോലും അധികൃതര്‍ കാണിച്ചില്ലെന്നും ആരോപണമുണ്ട്.
എന്നാല്‍, വിഷയം വിവാദമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു പി.കെ കുഞ്ഞാലിക്കുട്ടി എം.പി മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."