HOME
DETAILS
MAL
തായ് മുന്‍ പ്രധാനമന്ത്രിക്ക് അഞ്ചു വര്‍ഷം തടവുശിക്ഷ
backup
September 27 2017 | 11:09 AM
ബാങ്കോക്ക്: തായ്ലാന്റ് മുന്‍ പ്രധാനമന്ത്രി യിംഗ്ലക്ക് ശിനാവാത്രയ്ക്ക് സുപ്രിം കോടതി അഞ്ചു വര്‍ഷം തടവു ശിക്ഷിച്ചു. അരി സബ്സിഡിയില്‍ ക്രമക്കേട് നടത്തിയ കേസിലാണ് ശിക്ഷ.
അതേസമയം, ശിക്ഷാവിധിക്കു മുന്‍പ് യിംഗ്ലക്ക് നാടുവിട്ടതായാണ് സൂചന. ദുബായിലേക്കു കടന്നുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.
2011 ലാണ് യിംഗ്ലക്ക് തായ്ലാന്റ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്. അരി സബ്സിഡിയില്‍ ക്രമക്കേട് നടത്തി ഫണ്ട് ബന്ധുക്കള്‍ക്ക് നല്‍കിയെന്നാണ് കേസ്. ആരോപണത്തെത്തുടര്‍ന്ന് പിന്നീട് സ്ഥാനം പോവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."