HOME
DETAILS

മതപരിവര്‍ത്തനങ്ങള്‍ രാഷ്ട്രീയ അജണ്ടയാകുമ്പോള്‍

  
Web Desk
September 27 2017 | 22:09 PM

sathar-panthalloor-article

ഇസ്‌ലാം കാലത്തിനനുസരിച്ച് സമഗ്രമായി ഇടപെടാന്‍ കെല്‍പുള്ള മതമാണ്. ഇത് തിരിച്ചറിഞ്ഞുകൊണ്ട് ഇസ്‌ലാമിലേക്ക് ആളുകള്‍ ഒഴുകിയെത്തുന്നു. ഇസ്‌ലാം മതം സ്വീകരിച്ചവരില്‍ നമുക്കുകാണാനാകുന്നത് ബഹുഭൂരിപക്ഷവും ചിന്തിക്കുന്ന വ്യക്തികളെയാണ്. സാധാരണക്കാരേക്കാള്‍ ഉന്നത വിദ്യാഭ്യാസ സാമൂഹിക നിലവാരമുള്ളവരാണ്. എന്നുമാത്രമല്ല അവരില്‍ മിക്കവരും ഇസ്‌ലാമാശ്ലേഷണത്തിന് ശേഷം ഇസ്‌ലാമിക പ്രബോധകരായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ലോകത്ത് ഇന്ന് അറിയപ്പെടുന്ന പരസ്യപ്രബോധകരില്‍ പ്രമുഖര്‍ ഇങ്ങനെ മതം മാറി വന്നവരാണെന്ന് കാണാം.

 

 

പ്രബോധന മാര്‍ഗങ്ങള്‍

 

ഇന്ത്യയില്‍ ഇസ്‌ലാംമതത്തിന്റെ പ്രചുരപ്രചാരത്തിന് കാരണം സൂഫി പണ്ഡിതന്മാരുടെ ജീവിതമാര്‍ഗങ്ങളായിരുന്നു. ഇസ്‌ലാം പ്രതിനിധാനം ചെയ്യുന്ന അനുരഞ്ജനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും വിട്ടുവീഴ്ചയുടെയും പ്രചാരകന്മാരായിരുന്നു സൂഫികള്‍. പ്രഭാഷണങ്ങള്‍ക്കും രചനകള്‍ക്കുമപ്പുറം ജീവിതത്തിലൂടെ ഇസ്‌ലാമിന്റെ സ്‌നേഹമുഖത്തെ ലോകത്തിനു പരിചയപ്പെടുത്തിയത് അവരാണ്. മാതൃകാപരമായ ജീവിതമായിരുന്നു അവരുടെ ഏക ആയുധം. ഇസ്‌ലാമിനെ പ്രതിരോധത്തിന്റെ ആയുധമായി ഉയര്‍ത്തിക്കാണിക്കുന്നതിനുപകരം നല്ല ജീവിതത്തിനുള്ള വഴിയായിട്ടാണ് അവരതിനെ പരിചയപ്പെടുത്തിയത്. അതുകൊണ്ടുതന്നെ, ജനങ്ങള്‍ അതിലേക്ക് ഒഴുകിയെത്തുകയുംചെയ്തു.


കേരളത്തിലെ ഇസ്‌ലാംമത പ്രബോധനത്തിന്റെ കഥ അതിനു സാക്ഷിപറയുന്നു. മാലിക് ബിന്‍ ദീനാര്‍ എന്ന സാത്വിക പ്രബോധകന്റെ നേതൃത്വത്തില്‍ കടന്നുവന്ന മിഷനറിയുടെ കാര്‍മികത്വത്തിലാണ് ഇവിടെ ഇസ്‌ലാം പ്രചരിച്ചത്. തീവ്രതയുടെ സന്ദേശമായല്ല, മോക്ഷ മാര്‍ഗമായാണ് അന്നത്തെയാളുകള്‍ ഇസ്‌ലാമിനെ തിരിച്ചറിഞ്ഞത്.


അധികാരവും സ്വാധീനവും ഉപയോഗിച്ച് ജനസംഖ്യ വര്‍ധിപ്പിക്കുന്ന പരിപാടി ഇസ്‌ലാമിക ഭരണം നിലനിന്നിരുന്ന കാലത്ത് പോലും ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല. ചില ബ്രിട്ടിഷ് ചരിത്രകാരന്മാരുടെ ചരിത്രകഥനങ്ങളില്‍ അങ്ങനെ സ്ഥാനം പിടിച്ചത് കൊളോണിയല്‍ താല്പര്യപ്രകാരമുള്ള ഇടപെടലുകള്‍ കാരണമാണ്. ഇന്ന് ചില പ്രബോധകര്‍ നടത്തുന്ന പ്രബോധനരീതികളെ ചൂണ്ടിക്കാട്ടി പൊതുസമൂഹത്തിന് മുമ്പില്‍ അവതരിപ്പിക്കുന്നത് ചരിത്രത്തോടുള്ള അനീതിയാണെന്ന് പറയാതെ വയ്യ. മറ്റ് സമുദായങ്ങളുടെ നിയമങ്ങളേയും അവയുടെ മതഗ്രന്ഥങ്ങളേയും കടന്നാക്രമിക്കുന്ന രീതി പ്രകോപനപരവും ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ഇത്തരം രീതികളെ ചൂണ്ടിക്കാട്ടിയാണ് മതപരിവര്‍ത്തന സംരംഭങ്ങളെ എതിര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ മുന്നോട്ട് വരുന്നത് എന്നതാണ് വസ്തുത.

 


ഹൈജാക്ക് ചെയ്യപ്പെടുന്ന ഹൈന്ദവത

 

ആര്‍.എസ്.എസ് ഹൈന്ദവ മിത്തുകളെ നിരന്തരം ഹൈജാക്ക് ചെയ്യുകയും വിശ്വാസ സംരക്ഷകരായി രംഗത്തു വരികയും ചെയ്യുന്നു. ഇസ്‌ലാം ഭീകരമാണെന്നും നമുക്കിടയില്‍ പോലും ഭീകരവാദികളുണ്ടെന്നും ഉള്ള വ്യാജപ്രചാരണം വ്യാപകമായി ആര്‍.എസ്.എസ് നടത്തുന്നുണ്ട്. ഹൈന്ദവ വിശ്വാസികള്‍ ഭീഷണിക്ക് മുമ്പിലാണെന്ന ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും അതനുസരിച്ച് ഹൈന്ദവ മനസുകളെ തെറ്റിദ്ധരിപ്പിക്കാനും ആര്‍.എസ്.എസ് ശ്രമിക്കുകയാണ്. ഇതിന് വളം വച്ചുകൊടുക്കുന്ന തീവ്ര സമീപനങ്ങള്‍ ജമാഅത്തെ ഇസ്‌ലാമി, പി.ഡി.പി, പോപുലര്‍ ഫ്രണ്ട് പോലുള്ളവരുടെ ഭാഗത്ത് നിന്നുണ്ടായത് ഇതിനോട് ചേര്‍ത്തുവായിക്കണം.


ശ്രീകൃഷ്ണ ജയന്തിപോലുള്ള ആഘോഷങ്ങള്‍ ആര്‍.എസ്.എസ് കൈയടക്കിക്കഴിഞ്ഞു. മൊത്തം ഹിന്ദുക്കളുടെയും ആഘോഷമായി ഗണിച്ചിരുന്ന ശ്രീകൃഷ്ണ ജയന്തി ആര്‍.എസ്.എസിന് തീറെഴുതിക്കൊടുത്തതാണ് നാം കാണുന്നത്. അതിനെ പ്രതിരോധിക്കാനായി ജയന്തിദിനത്തില്‍ വേറെ ആഘോഷം കണ്ണൂരില്‍ സി.പി.എം നേതൃത്വത്തില്‍ നടത്തുന്നുണ്ട്. പരമ്പരാഗത ആഘോഷങ്ങളുടെ കുത്തകക്കാരായി മാറാന്‍ ആര്‍.എസ്.എസിന് അവസരം കൈവന്നത് സനാതന ധര്‍മസംരക്ഷകരുടെ ജാഗ്രതക്കുറവാണ്. പൊതുസമൂഹത്തിന്റെ മുമ്പില്‍ അംഗീകൃതമായവയെ ഹൈജാക്ക് ചെയ്യുന്നത് തടയാന്‍ ഹൈന്ദവ വിശ്വാസികള്‍ക്ക് കഴിയാതെ പോകുന്നു എന്നത് അപകടകരമാണ്.

 

 

ഹാദിയ, ആതിര വിവാദങ്ങളുടെ പൊരുള്‍

 

മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല എന്നതാണ് ഖുര്‍ആനിക നിലപാട് (2: 56). എന്നിരിക്കേ ഇപ്പോള്‍ ഉയര്‍ന്നുവരുന്ന വാര്‍ത്തകള്‍ ആശ്വാസ്യകരമല്ല. ആതിര വിഷയം ഇതാണ് സൂചിപ്പിക്കുന്നത്. അല്ലാഹു ഒരു വ്യക്തിക്ക് ഹിദായത്ത് നല്‍കിയാല്‍ അത് നടക്കും. വിശ്വാസം എന്നത് വാശിക്ക് നടപ്പാക്കാവുന്നതല്ല. അത് മനസിന്റെ പരിവര്‍ത്തനമായി സംഭവിക്കുന്നതാണ്. അതിനുസരിച്ച് ഭൗതികസംവിധാനങ്ങള്‍ ഒരുക്കുക എന്നതിനപ്പുറം സംഘടനകള്‍ക്ക് ഒന്നും ചെയ്യാനില്ല.
നിര്‍ബന്ധ മതപരിവര്‍ത്തനം ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് സംഘ്പരിവാര്‍ ശ്രമം എന്നത് സര്‍വര്‍ക്കും അറിയാവുന്നതാണ്. നിര്‍ബന്ധ മതപരിവര്‍ത്തനം ആരോപിച്ച് മഞ്ചേരിയിലേക്കും തിരുവനന്തപുരത്തേക്കും ആര്‍.എസ്.എസ് മാര്‍ച്ച് നടത്തി. അതിന് അവസരം എങ്ങനെ ഉണ്ടായി എന്നത് ചര്‍ച്ചക്ക് വിധേയമാകണം. മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ സര്‍ക്കാരിന്റെ അനുമതിയോടെയും അംഗീകാരത്തോടെയും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൊന്നാനി മഊനത്തും കോഴിക്കോട് തര്‍ബിയത്തും. അംഗീകൃത സ്ഥാപനങ്ങള്‍ ഉണ്ടായിരിക്കേ പിന്നെ അംഗീകൃതമല്ലാത്ത സ്ഥാപനങ്ങളിലേക്ക് ആളുകളെ വരുത്തുന്നത് കുപ്രചാരകര്‍ക്ക് വടി കൊടുക്കലാണെന്ന് വ്യക്തമാണ്. സംഘടനാ സങ്കുചിതത്വവും രാഷ്ട്രീയ താല്‍പര്യവുമാണ് ഇതിന് പിന്നിലെന്ന് വ്യക്തം.
ചില സമയങ്ങളില്‍ മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് ഉണ്ടായ ആരോപണങ്ങളെ സുതാര്യമായി സമീപിക്കുന്നതിന് പകരം വൈകാരികമായി ഇടപെട്ടത് ഫാസിസ്റ്റ് ശക്തികള്‍ക്ക് ബലം നല്‍കി എന്നുവേണം കരുതാന്‍. സത്യസരണിക്കെതിരേ മാര്‍ച്ച് നടത്തിയപ്പോള്‍ അതിനെ തടയുമെന്ന് പറഞ്ഞ് പ്രതിരോധിക്കാനാണ് പോപുലര്‍ ഫ്രണ്ട് ശ്രമിച്ചത്. പകരം എല്ലാ അന്വേഷണങ്ങളെയും സ്വാഗതം ചെയ്തിരുന്നുവെങ്കില്‍ ആ സംഭവം വാര്‍ത്താപ്രാധാന്യമില്ലാതെ പോകുമായിരുന്നു.


ഹാദിയക്ക് നീതി നിഷേധിക്കപ്പെട്ട സംഭവം പൗരസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ ഒതുക്കുന്നതിന് പകരം സാമുദായിക പ്രശ്‌നമായി ഉയര്‍ത്തിക്കാണിച്ച് മുതലെടുപ്പ് നടത്തുകയായിരുന്നു. ഹാദിയയെ പഴയ വിശ്വാസത്തിലേക്ക് പിടിച്ചുവലിക്കാന്‍ സംഘ്പരിവാര്‍ സമ്മര്‍ദം സ്വാഭാവികമായും കുടുംബത്തിനു മേലുണ്ടായി.


മാതാപിതാക്കള്‍ക്ക് സാധാരണ ഗതിയില്‍ ഉണ്ടാവുന്ന പ്രതിഷേധത്തിനും ഇടപെടലിനുമപ്പുറം അവര്‍ക്ക് ആശങ്ക വര്‍ധിപ്പിക്കുന്ന ഫോണ്‍ സംഭാഷണത്തിലെ പരാമര്‍ശങ്ങള്‍ പിടിവള്ളിയുമായി. ജുഡീഷ്യറിയില്‍ പോലും മുന്‍വിധിയോടെ കാത്തിരിക്കുന്നവരുടെ കാലമാണെന്ന് 'കൈകാര്യകര്‍ത്താക്കള്‍' വിസ്മരിച്ചു. വിധിക്കെതിരേ നടന്ന ഹൈക്കോടതി മാര്‍ച്ച് മുതല്‍ ഓരോ ഇടപെടലും പരസ്പരം മൂര്‍ച്ച കൂട്ടുന്നതായി മാറി.


ഹാദിയയെ വീട്ടുതടങ്കലില്‍ നിന്ന് മാത്രമല്ല അവരെ രാഷ്ട്രീയ ആയുധമാക്കുന്ന ഇരു കക്ഷികളില്‍നിന്നു കൂടിയാണ് മോചിപ്പിക്കേണ്ടത്. ഹാദിയക്ക് വേണ്ടി നിയമപോരാട്ടം നടത്തുന്നുവെന്ന 'പട്ടം' ചൂടി വേങ്ങരയില്‍ സ്ഥാനാര്‍ഥി വരെ ഇറങ്ങിക്കഴിഞ്ഞു. നിര്‍ബന്ധ മതപരിവര്‍ത്തനമെന്ന ദുരാരോപണത്തിനും നിയമനിര്‍മാണത്തിനും വഴിയൊരുക്കുകയാണിതിന്റെയൊക്കെ ഫലം.


സ്വമേധയായാണ് ഇസ്‌ലാം സ്വീകരിച്ചതെന്ന് കാസര്‍കോട്ടെ ആതിര ഇപ്പോഴും പറയുന്നു. തെറ്റിദ്ധാരണ എന്ന ഒരു വാക്കാണ് സംഘി കൗണ്‍സലിങിന് ശേഷം അധികമായി അവര്‍പറഞ്ഞത്. ഇവരുടെ പ്രശ്‌നവും പിടിവലിയിലേക്ക് എത്തിച്ചത് മാതാപിതാക്കളല്ല, മതം പഠിപ്പിക്കാന്‍ 'പ്രത്യേക സംവിധാനം' ഉണ്ടാക്കാന്‍ ധൃതി പിടിച്ചതും ഇത് തങ്ങളുടെ കണക്കില്‍ വരവ് ചേര്‍ക്കാന്‍ ഹീന ശ്രമം നടത്തിയവരുമാണ്.
അവസരം മുതലെടുക്കാന്‍ സംഘികള്‍ രംഗത്ത് വന്നു; മാതാപിതാക്കളെ സമ്മര്‍ദത്തിലാക്കുകയും ചെയ്തു. 'ആഇശ'യുടേയും 'ആതിര'യുടേയും സംഭാഷണങ്ങളും ശരീരഭാഷയും അതാണ് നിര്‍ബന്ധിച്ച് പറയിപ്പിക്കുന്നതെന്ന് ആര്‍ക്കും വ്യക്തമാവും. മാത്രമല്ല ഹൈന്ദവതയെ തന്നെ അപമാനിക്കുന്നതും അപഹസിക്കുന്നതുമല്ലേ ഈ ഘര്‍വാപ്പസി നാടകങ്ങളും തൃപ്പൂണിത്തുറ മോഡല്‍ യോഗയുമെന്ന് ആരും ചിന്തിച്ചുപോവും.

 

 

അമുസ്‌ലിം മാതാപിതാക്കളോടുള്ള നിലപാട്

 

നവമുസ്‌ലിമിന് അവന്റെ അമുസ്‌ലിം കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ പാടില്ലെന്ന വിചാരത്തില്‍ നിന്നാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. അത് ശുദ്ധ അബദ്ധമാണ്. ഇസ്‌ലാമിന്റെ ആരംഭകാലത്ത് ബഹുദൈവ വിശ്വാസികളുടെ വീടുകളില്‍ ധാരാളം ഒറ്റപ്പെട്ട വ്യക്തികള്‍ വിശ്വാസികളായുണ്ടായിരുന്നുവല്ലോ. തങ്ങളുടെ മാതാപിതാക്കളോടോ സഹോദരീ സഹോദരന്മാരോടോ അന്യരെപ്പോലെ പെരുമാറാന്‍ നബി (സ) അവരെ ഉപദേശിച്ചതായി കാണുന്നില്ല.
മാത്രമല്ല, പലപ്പോഴും വീട്ടുകാര്‍ മര്‍ദിച്ചു പുറത്താക്കുന്നതുവരെ അവര്‍ തങ്ങളുടെ കുടുംബത്തിലെ മാതൃകായോഗ്യരായ അംഗങ്ങളായിത്തന്നെ നിലകൊള്ളുകയായിരുന്നു പതിവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. വിശ്വാസ കാര്യങ്ങളില്‍ അവരെ അനുസരിക്കേണ്ടതില്ലെങ്കിലും ഐഹിക കാര്യങ്ങളില്‍ മര്യാദയോടെ അവരുമായി സഹവസിച്ചുകൊള്ളാനാണ് ഖുര്‍ആനികാധ്യാപനം. (സൂറ: ലുഖ്മാന്‍ 15)
അബൂബക്കറി(റ)ന്റെ മകള്‍ അസ്മാഇ(റ) ന്റെ അമുസ്‌ലിമായ മാതാവ് ചില സമ്മാനങ്ങളുമായി വന്നപ്പോള്‍ അത് സ്വീകരിക്കാതിരുന്ന അസ്മാഇനെ പ്രവാചകന്‍ തിരുത്തുകയും മാതാവിനെ അംഗീകരിക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു ചെയ്തത്.

 

 

പ്രബോധകര്‍ തിരിച്ചറിയേണ്ടത്

 

ലോകത്തുടനീളം നടക്കുന്ന ഇസ്‌ലാമിക മുന്നേറ്റം അസഹിഷ്ണുതയോടെയും അസൂയയോടെയും വീക്ഷിക്കുന്ന ഒരു വിഭാഗത്തിന് മധ്യേയാണ് പ്രബോധകര്‍ നിലകൊള്ളുന്നത്. ഇസ്‌ലാമിക ബഹുസ്വര സമൂഹത്തില്‍ അസത്യം പ്രചരിപ്പിക്കാനും ഇസ്‌ലാമോഫോബിയ വളര്‍ത്താനും തക്കം പാര്‍ത്തു നടക്കുന്നവരാണ് ജുഡീഷ്യറിയിലടക്കമുള്ളത്. ഇസ്‌ലാമുമായി സഹവര്‍ത്തിത്വത്തില്‍ കഴിയുന്നവരെ കൂടി ശത്രുക്കളാക്കാനേ അത്തരം നീക്കങ്ങള്‍ ഉപകരിക്കൂ. ബഹുസ്വര സമൂഹമെന്ന നിലയില്‍ പലതും ഉള്‍കൊള്ളാനുള്ള മാനസികാവസ്ഥക്ക് വിഘാതം നില്‍ക്കുന്നത് രാഷ്ട്രീയ താല്പര്യങ്ങളാണ്. ഇവ തിരിച്ചറിഞ്ഞ് യുക്തി സഹമായാണ് പ്രബോധകന്‍ ഇടപെടേണ്ടത്.

 

(എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന. സെക്രട്ടറിയാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  7 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  8 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  8 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  8 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  8 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  9 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  10 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  10 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  10 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  11 hours ago