HOME
DETAILS
MAL
പാക് പെണ്‍കുട്ടിക്ക് മെഡിക്കല്‍ വിസ അനുവദിച്ചു
backup
September 28 2017 | 01:09 AM
ന്യൂഡല്‍ഹി: ഹൃദയ ശസ്ത്രക്രിയയ്ക്കായി ഇന്ത്യയിലെത്താന്‍ പാക് പെണ്‍കുട്ടിക്ക് മെഡിക്കല്‍ വിസ അനുവദിച്ചു. കറാച്ചി സ്വദേശിയായ ഏഴ് വയസുകാരിക്കാണ് വിസ അനുവദിച്ചത്.കഴിഞ്ഞ ഓഗസ്റ്റില്‍ മെഡിക്കല്‍ വിസ അനുവദിക്കണമെന്ന് അവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവ് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിക്ക് വിസ അനുവദിച്ചതായി സുഷമാ സ്വരാജ് ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. കുട്ടിക്കായി പ്രാര്‍ഥിക്കുന്നുവെന്നും സുഷമ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."