സഊദി പൊതുമാപ്പ്: ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുമായി എയര്‍ ഇന്ത്യ
റിയാദ്: സഊദിയില്‍ ഒരു മാസക്കാലത്തേക്ക് കൂടി നീട്ടിയ പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവര്‍ക്ക് ആശ്വാസവുമായി എയര്‍ ഇന്ത്യ കുറഞ്ഞ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. വളരെ കുറഞ്ഞ നിരക്കില്‍ പുറമെ നാല്പതു കിലോ ബാഗേജ് കൂടി അനുവദിച്ചിട്ടുïെണ്ടന്നും റിയാദ് റീജ്യനല്‍ മാനേജര്‍ കുന്ദന്‍ ലാല്‍ ഗൊത്തുവാള്‍ അറിയിച്ചു. അടുത്തമാസം 15 വരെയാണ് ഇളവ് അനുവദിക്കുക.
റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലെ അഞ്ചു പ്രധാന സെക്ടറുകളിലേക്കാണ് എയര്‍ ഇന്ത്യ നിരക്കിളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
ടിക്കറ്റ് നിരക്കായി അഞ്ഞൂറ് റിയാലും സെക്ടറുകള്ക്കനുസരിച്ചു ചാര്‍ജായി 90 റിയാല്‍ മുതല്‍ 110 റിയാല്‍ വരെ അധികം നല്‍കണം.
പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നതായി കാണിച്ച് ഇന്ത്യന്‍ എംബസിയില്‍ നിന്നോ കോണ്‍സുലേറ്റില്‍ നിന്നോ പ്രത്യേക രേഖകളുമായി എയര്‍ ഇന്ത്യ റിയാദ്, ജിദ്ദ, ദമാം റിസര്‍വേഷന്‍ ഓഫിസുകളില്‍ നേരിട്ടെത്തിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേ@ണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."