ദക്ഷിണേന്ത്യന്‍ തുറമുഖങ്ങള്‍ വഴിയുള്ള മാട്ടിറച്ചി കയറ്റുമതിയില്‍ വന്‍വര്‍ധന
ന്യൂഡല്‍ഹി: ദക്ഷിണേന്ത്യന്‍ തുറമുഖങ്ങള്‍ വഴിയുള്ള ബീഫ് കയറ്റുമതിയില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. ബീഫ് കയറ്റുമതിയില്‍ അഞ്ചിരട്ടിയുടെ വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ എക്‌സ്പ്രസിന്റേതാണ് റിപ്പോര്‍ട്ട്. നിരോധിച്ച മൃഗങ്ങളുടെ മാംസം കയറ്റി അയക്കുന്നുണ്ടെന്ന് പൊലിസ് സംശയം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ഉത്തരേന്ത്യയില്‍ കയറ്റുമതി കുറഞ്ഞതായാണ് കണക്കുകള്‍. 2014-15 വര്‍ഷവുമായി താരത്മ്യം ചെയ്യുമ്പോള്‍ 2016-17ല്‍ ഉത്തരേന്ത്യന്‍ തുറുമഖങ്ങള്‍ വഴിയുള്ള ബീഫ് കയറ്റുമതി 14.76 ലക്ഷത്തില്‍ നിന്ന്? 13.31 ലക്ഷമായി കുറഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുംബൈ ഉള്‍പ്പടെയുള്ള തുറമുഖങ്ങള്‍ വഴിയുള്ള കയറ്റുമതിയാണ് പ്രധാനമായും കുറഞ്ഞത്.
കൂടാതെ അനധികൃത കയറ്റുമതി നടക്കുന്നതായും പൊലിസ് സംശയം ഉയര്‍ത്തുന്നു. ദക്ഷിണേന്ത്യന്‍ തുറമുഖങ്ങളില്‍ നിന്ന് വളരെ ദൂരെയാണ് ബീഫ് സംസ്‌കരിക്കുന്ന കേന്ദ്രങ്ങള്‍. വിദേശങ്ങളിലേക്ക് ബീഫ് കയറ്റുമതി നടത്തണമെങ്കില്‍ മൈക്രോബയോളജിക്കല്‍ ടെസ്റ്റ് ഉള്‍പ്പടെ പൂര്‍ത്തിയാക്കണം. ഇതൊന്നും നടത്താതെ പ്രാദേശിക ഉപയോഗത്തിനായുള്ള ബീഫാണ് കയറ്റുമതി നടത്തുന്നതെന്നാണ് ഉയര്‍ന്നിരിക്കുന്ന സംശയം.
രാജ്യത്തെ ബീഫ് കയറ്റുമതിയുടെ ഭൂരിപക്ഷവും നിയന്ത്രിക്കുന്നത് സംഘപരിവാറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്ത് നിന്ന് കയറ്റുമതി നടത്തുന്ന ബീഫിന്റെ ഗുണനിലവാരത്തെ സംബന്ധിച്ചും ആശങ്കകള്‍ ഉയര്‍ന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."