വീട്ടമ്മയെയും ഭര്‍ത്താവിനെയും ഭീഷണിപ്പെടുത്തിയ പ്രതിക്ക് തടവും പിഴയും
പാലക്കാട്: അഡ്വക്കേറ്റ് കമ്മീഷണറൊന്നിച്ച് സ്ഥല പരിശോധനയ്ക്ക് പോയ വീട്ടമ്മയെയും ഭര്‍ത്താവിനെയും ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിക്ക് തടവും പിഴയും. കണ്ണനൂര്‍ പുതുക്കോട് തയ്യങ്കോട്ടുപുര വേലായുധന്‍ മകന്‍ ശ്രീനിവാസനെയാണ് 3000 രൂപ പിഴ അടയ്ക്കുവാനും കോടതി പിരിയുംവരെ തടവിനും ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ഒന്ന് മജിസ്‌ട്രേറ്റ് സിന്ധു തങ്കം ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടു മാസം വെറും തടവും അനുഭവിക്കണം.
കുടുംബ സ്വത്തിനെ സംബന്ധിച്ചുള്ള വ്യവഹാരത്തെ തുടര്‍ന്ന് 2013 ഏപ്രില്‍ പത്തിന് അഡ്വക്കേറ്റ് കമ്മീഷണറോടൊന്നിച്ച് അന്യായക്കാരി അംബുജവും ഭര്‍ത്താവ് കൃഷ്ണനും കണ്ണനൂര്‍ പുതുക്കോട് എത്തിയപ്പോള്‍ പ്രതി ശ്രീനിവാസന്‍ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി എന്നതാണ് കേസിനാസ്പദമായ സംഭവം.
കുഴല്‍മന്ദം പൊലിസാണ് കേസ് ചാര്‍ജ്ജ് ചെയ്തത്. കേസില്‍ അഞ്ചു സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷ്‌നുവേണ്ടി അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ സീനിയര്‍ ഗ്രേഡ് കെ. ഷീബ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."