റഷ്യന്‍ സഹകരണത്തോടെ സഊദിയില്‍ ആയുധ നിര്‍മ്മാണത്തിന് കരാര്‍
റിയാദ്: സഊദിയില്‍ ആയുധ നിര്‍മ്മാണത്തിന് റഷ്യന്‍ സഹകരണത്തിന് കരാര്‍ ഒപ്പുവച്ചു. സഊദി ഭരണാധികാരി സല്മാന് രാജാവ് നടത്തുന്ന റഷ്യന്‍ സന്ദര്‍ശനത്തിലാണ് ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങളിലെ ആയുധ നിര്‍മ്മാണ കമ്പനികള്‍ തമ്മില്‍ കരാറിലേര്‍പ്പെട്ടത്.
സഊദി അറേബ്യന്‍ മിലിട്ടറി ഇന്‍ഡസ്ട്രീസും (സമി), റഷ്യന്‍ മിലിട്ടറി ആയുധങ്ങള്‍ വിദേശത്തേക്ക് കയറ്റി അയക്കുന്ന റഷ്യന്‍ കമ്പനിയായ റൊസോ ബോറോ നെക്സ്പോര്‍ട്ട് കമ്പനിയും തമ്മിലാണ് സഊദിയില്‍ ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതിനു കരാറിലേര്‍പ്പെട്ടത്.
കരാര്‍ പ്രകാരം സൈനിക ഉപയോഗത്തിനുള്ള ഉന്നത ഉപകരണങ്ങള്‍ ഇനി സഊദിയില്‍ ഇവര്‍ നിര്‍മ്മിക്കും. ഇതിനായി ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍ സിസ്റ്റം (എ.റ്റി.ജി.എം) മള്‍ട്ടിപ്പിള്‍ റോക്കറ്റ് ലോഞ്ചര്‍ ടോസ്1എ, ഓട്ടോമാറ്റിക് ഗ്രനേഡ് ലോഞ്ചര്‍ എന്നിവയുടെ ടെക്നോളജി പരസ്പരം കൈമാറും. കൂടാതെ, റഷ്യയില്‍ നിന്നു വാങ്ങുന്ന എസ് 400 പ്രതിരോധ സംവിധാനത്തിന്റെ പാര്‍ട്ട്സുകളും സഊദിയില്‍ നിര്‍മ്മിക്കും.
സഊദി വിഷന്‍ 2030 യുടെ ഭാഗമായി സൈനിക തലത്തിലെ ഉപകരണങ്ങള്‍ തദ്ദേശീയമായി നിര്‍മ്മിക്കാന്‍ സഊദി പദ്ധതി തയ്യാറാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."