HOME
DETAILS
MAL
ഉപരോധം വകവയ്ക്കാതെ ഖത്തറില്‍ നിക്ഷേപത്തിന് തയാറായി ആഗോള കമ്പനികള്‍
backup
October 12 2017 | 23:10 PM
ദോഹ: സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധത്തിനിടയിലും ഖത്തറില്‍ നിക്ഷേപത്തിന് തയാറായി ആഗോളകമ്പനികള്‍ രംഗത്ത്. ദക്ഷിണ അമേരിക്കയില്‍ നിന്നുള്‍പ്പെടെ നിരവധി കമ്പനികള്‍ ഖത്തറില്‍ സാന്നിധ്യമറിയിക്കാന്‍ മുന്നോട്ടുവരുന്നുണ്ടെന്ന് ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ (ക്യു.എഫ്.സി) സി.ഇ.ഒ യൂസഫ് മുഹമ്മദ് അല്‍ ജെയ്ദ പറഞ്ഞു. മെക്സിക്കന്‍ കമ്പനി ഇതിനകം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. മെക്സിക്കന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പ്രോമെക്സിക്കോയും ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്ററും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ ഡൂണ്‍ ലൈറ്റ്വെയ്റ്റ് ആര്കിടെക്ചര് കമ്പനിയാണ് ഖത്തറില്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. 2022ലെ ലോകകപ്പ് ഫുട്ബോള്‍ സ്റ്റേഡിയങ്ങളുടെ നിര്‍മാണത്തില്‍ ഈ കമ്പനി സജീവ പങ്കാളിത്തം വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."