HOME
DETAILS

കെ.എ.എസ് തസ്തികനിര്‍ണയം ഉടന്‍; ആക്ഷന്‍ കൗണ്‍സില്‍ സമരം തുടങ്ങി

  
backup
October 13 2017 | 01:10 AM

ksa-kerala-govt-13102017

 


തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസ് (കെ.എ.എസ്) രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതോടെ കെ.എ.എസിലേക്കുള്ള തസ്തിക നിര്‍ണയം ഉടന്‍ പൂര്‍ത്തിയാകും.


ആദ്യഘട്ടത്തില്‍ 115 തസ്തികകള്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. ഇതില്‍ 38 തസ്തികകളില്‍ നേരിട്ട് നിയമനം നടത്തും. ബാക്കിയുള്ളവയില്‍ ഒന്നാം ഗസറ്റഡ് തസ്തികയില്‍ ഉള്ളവര്‍ക്കും, മറ്റു സര്‍ക്കാര്‍, പൊതു മേഖലാ ജീവനക്കാര്‍ക്കുമായി തുല്യമായി പങ്കു വയ്ക്കും. പി.എസ്.സി വഴിയാണ് ഒഴിവുകള്‍ നികത്തുക.
പൊതു ഭരണം, ധനകാര്യം ഉള്‍പ്പെടെ 29 വകുപ്പുകളിലുമായി 874 ഗസറ്റഡ് തസ്തികയാണുള്ളത്. മറ്റു വകുപ്പുകളില്‍ സമാന തസ്തികയില്‍ പെട്ട അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റിന്റെ 187ഉം,അക്കൗണ്ട്‌സ് ഓഫിസറിന്റെ 98ഉം തസ്തികകളുമാണുള്ളത്. ആകെ 1159 എണ്ണം. ഇതിന്റെ പത്തു ശതമാനമാണ് കെ.എ.എസിലേക്ക് മാറ്റുക.സെക്രട്ടേറിയറ്റില്‍ രണ്ടം ഗസറ്റഡ് തസ്തികയായ അണ്ടര്‍ സെക്രട്ടറിയുടെ 154 എണ്ണമുണ്ട്. ഇതില്‍ 15 എണ്ണം കെ.എ.എസിലേക്ക് മാറും.
അഡ്മിനിസ്‌ട്രേറ്റീവില്‍ 12ഉം, ധനകാര്യ വിഭാഗത്തില്‍ മൂന്നും അണ്ടര്‍ സെക്രട്ടറിമാരായിരിക്കും കെ.എ.എസില്‍ വരുന്നത്. സര്‍ക്കാര്‍ സര്‍വിസിലെ ഗസറ്റഡ് തസ്തികകളിലെ ഉദ്യോഗാര്‍ഥികള്‍ പത്തു വര്‍ഷമായി കാത്തിരിക്കുകയാണ് കെ.എ.എസ്.


സെക്രട്ടേറിയറ്റില്‍നിന്ന് 80 തസ്തികകളാണ് കെ.എ.എസിലേക്ക് എടുക്കുന്നത്. സെക്രട്ടേറിയറ്റിലെ 60 തസ്തികകളിലെ ജീവനക്കാര്‍ മറ്റു വകുപ്പുകളില്‍ ഡെപ്യൂട്ടേഷന്‍ ജോലി നോക്കുകയാണ്. ഈ ഡെപ്യൂട്ടേഷന്‍ നിര്‍ത്തലാക്കി കെ.എ.എസില്‍ ഉള്‍പ്പെടുത്തി.


സെക്രട്ടേറിയറ്റിലൊഴികെയുള്ള മറ്റു പ്രമുഖ വകുപ്പുകളിലെ ഗസറ്റഡ് തസ്തികകളില്‍ പി.എസ്.സി വഴി നേരിട്ട് നിയമനമുണ്ടെങ്കിലും എട്ടും പത്തും വര്‍ഷങ്ങളുടെ ഇടവേളകളിലാണ് വിജ്ഞാപനം വരുന്നത്. റവന്യൂ വകുപ്പില്‍ ഡെപ്യൂട്ടി കലക്ടര്‍, പഞ്ചായത്ത് വകുപ്പില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, നഗരസഭാ സെക്രട്ടറി, മരാമത്ത്, ജലസേചനം, തുറമുഖം, തദ്ദേശഭരണ വകുപ്പുകളില്‍ ഡിവിഷണല്‍ അക്കൗണ്ടന്റ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍, ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റ് തുടങ്ങിയവയാണ് പി.എസ്.സി വഴി നേരിട്ട് നിയമനം നടത്തുന്ന ഗസറ്റഡ് തസ്തികകള്‍. കെ.എ.എസ്.വരുന്നതോടെ കൃത്യമായ ഇടവേളകളില്‍ വിജ്ഞാപനവും നിയമനവും നടത്താന്‍ പി.എസ്.സിക്കാകും.


കെ.എ.എസ് വരുന്നതോടെ ശമ്പളവും ആനുകൂല്യങ്ങളും കുറയുമെന്നതിനാലാണ് സെക്രട്ടേറിയറ്റ് ജീവനക്കാര്‍ സമരവുമായി രംഗത്തുള്ളത്. കെ.എ.എസ് നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്കി.


സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലായിരുന്നു പണിമുടക്ക്. ഇന്നു മുതല്‍ എല്ലാ ദിവസവും ഉച്ചക്ക് ഒന്നുവരെ നിസ്സഹകരണ സമരം നടത്തുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. രാഷ്ട്രീയ വ്യത്യാസമില്ലാതെ ജീവനക്കാര്‍ പണിമുടക്കിനോട് സഹകരിച്ചുവെന്നും 21.3 ശതമാനം പേര്‍ മാത്രമാണ് ഇന്നലെ ഡ്യൂട്ടിക്കെത്തിയതെന്നും ആക്ഷന്‍ കൗണ്‍സില്‍ അവകാശപ്പെട്ടു.


രാവിലെ പത്തരയോടെ പണിമുടക്കിയ ജീവനക്കാര്‍ സെക്രട്ടേറിയറ്റ് പ്രധാന കവാടത്തിലേക്ക് മാര്‍ച്ച് നടത്തി. അതേസമയം, ജീവനക്കാരുടെ പണിമുടക്കും നിസ്സഹകരണ സമരവും അപഹാസ്യമാണെന്ന് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ഭാരവാഹികള്‍ പ്രതികരിച്ചു.
അതിനിടെ കെ.എ.എസിനെ എതിര്‍ത്ത് സമരത്തിനിറങ്ങിയ പ്രതിപക്ഷ സംഘടനക്കെതിരേ ശക്തമായ നടപടിയുമായി സര്‍ക്കാര്‍ നീങ്ങുകയാണ്. ഇന്നലെ സമരം പ്രഖ്യാപിച്ചതിനാല്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരുന്നു. ഇന്നു മുതല്‍ നിസ്സഹകരണ സമരം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനും വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ- ചൈന ഭായ് ഭായ് ബന്ധം തുടരും

National
  •  2 months ago
No Image

ഷോക്ക്: വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങി കെ.എസ്.ഇ.ബി

Kerala
  •  2 months ago
No Image

ഒൻപതാം നാൾ മൗനംവെടിഞ്ഞ് മുഖ്യമന്ത്രി: 'നവീൻ ബാബുവിന്റെ മരണം അതീവ ദുഃഖകരം'

Kerala
  •  2 months ago
No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം; പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തലിന് പരക്കംപാഞ്ഞ് യു.എസ്, ചെവിക്കൊള്ളാതെ ഇസ്റാഈലും ഹമാസും

International
  •  2 months ago
No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സഫിയുദ്ദീന്‍ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago