മെട്രോ നിര്‍മ്മാണത്തിനായി ഗതാഗതം നിയന്ത്രിക്കുന്നതിനിടെ അപകടം മൂന്ന് തൊഴിലാളികള്‍ മരണപ്പെട്ടു
മെട്രോ നിര്‍മാണത്തിനായി ഗതാഗതം നിയന്ത്രിക്കുന്നതിനിടെ അപകടം; മൂന്നു തൊഴിലാളികള്‍ മരണപ്പെട്ടു
ആലുവ: ദേശീയപാതയില്‍ മെട്രോ നിര്‍മാണത്തിനായി ഗതാഗതം തിരിച്ചുവിട്ടു കൊണ്ടിരുന്ന തൊഴിലാളികളുടെ മേല്‍ ടാങ്കര്‍ലോറിയിടിച്ച് മൂന്നുപേര്‍ മരണപ്പെട്ടു. .ഇന്നലെ രാത്രി 12 മണിയോടെ മുട്ടം തൈക്കാവിനു മുന്നിലായിരുന്നു അപകടം. ഉത്തര്‍പ്രദേശ് സ്വദേശികളായ ബൈലോ മാഷ്, ഉമേഷ് ,സൂര്യകാന്തി എന്നിവരാണ് മരിച്ചത്. ഇവരില്‍ രണ്ടു പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരണമടഞ്ഞത്.
ഒപ്പം ഉണ്ടായിരുന്ന ഒരാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഗതാഗതം തിരിച്ചുവിടുന്നതിനായി ബാരിക്കേഡുകള്‍ സ്ഥാപിച്ച് അതിന് മുന്നില്‍ നിന്ന് ഗതാഗതം നിയന്ത്രിച്ചു കൊണ്ടിരുന്നവരെയാണ് അമിത വേഗതയില്‍ വന്ന ലോറി ഇടിച്ചു തെറിപ്പിച്ചത്.
അപകടം വരുത്തിയ ടാങ്കര്‍ ലോറി നിര്‍ത്താതെപോയി. സമീപത്തുള്ള പെട്രോള്‍പമ്പിലെ ജീവനക്കാരും തട്ടുകടയിലെ ജീവനക്കാരുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
ദേശീയപാതയിലെ സി.സി.ടി.വി ക്യാമറകളുടെ സഹായത്തോടെ നിര്‍ത്താതെ പോയ വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്. ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് നിര്‍മാണ മേഖലയില്‍ ഗതാഗതം തിരിച്ചു വിടുമ്പോള്‍ മതിയായ വെളിച്ച സംവിധാനവും സുരക്ഷാ സംവിധാനങ്ങളോ നല്‍കുന്നില്ലെന്ന് പരാതി നിലനില്‍ക്കെയാണ് വീണ്ടും അപകടം ഉണ്ടായിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."