അന്വേഷണ ഉത്തരവിന്റെ കരടില്‍ നിയമോപദേശം തേടി
തിരുവനന്തപുരം: സോളാര്‍ കമ്മിഷന്‍ ശുപാര്‍ശയെ തുടര്‍ന്ന് പ്രഖ്യാപിച്ച വിജിലന്‍സ്, ക്രിമിനല്‍കേസ് അന്വേഷണത്തിനായുള്ള ഉത്തരവിന്റെ കരടില്‍ സര്‍ക്കാര്‍ നിയമോപദേശം തേടി. അഡ്വക്കേറ്റ് ജനറലിനോടും ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷനോടുമാണ് നിയമോപദേശം തേടിയത്. നാളെ നിയമോപദേശം കിട്ടിയതിനു ശേഷം ഉത്തരവിറക്കും.
ഉന്നതര്‍ക്കെതിരേ നടത്തുന്ന അന്വേഷണമായതിനാല്‍ അതില്‍ പിഴവ് പറ്റരുതെന്നും കോടതിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യം ഉണ്ടാകരുതെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസ് നല്‍കിയ കരട് ചീഫ് സെക്രട്ടറി കെ.എം എബ്രഹാം നിയമോപദേശത്തിനയച്ചത്.
സോളാര്‍ കമ്മിഷന്റെ കണ്ടെത്തലുകള്‍ പ്രത്യേക പൊലിസ് സംഘം അന്വേഷിക്കും എന്ന ഹ്രസ്വമായ ഉത്തരവാണ് ആദ്യം തയ്യാറാക്കിയതെങ്കിലും മാനഭംഗം അടക്കമുള്ള കുറ്റങ്ങള്‍ ഓരോന്നായി ഉത്തരവില്‍ ഉള്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദ്ദേശിച്ചിരുന്നു.
നിയമോപദേശം കിട്ടിയതിനു ശേഷമേ വിജിലന്‍സ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കാന്‍ പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്ക് കഴിയൂ.
അതേ സമയം, കേസന്വേഷണത്തിന് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘത്തെ ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്‍ തന്നെ നയിക്കും.
ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഐ.ജി ദിനേന്ദ്ര കശ്യപ്, കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.പി പി.ബി. രാജീവ്, വിജിലന്‍സ് ഡിവൈ.എസ്.പി ഇ.എസ് ബിജിമോന്‍, തിരുവനന്തപുരം സി.ബി.സി.ഐ.ഡി ഡിവൈ.എസ്.പി എ. ഷാനവാസ്, കൊല്ലം എസ്.ബി.സി.ഐ.ഡി ഡിവൈ.എസ്.പി ബി. രാധാകൃഷ്ണപിള്ള എന്നിവരാണ് സംഘാംഗങ്ങള്‍. ഇവര്‍ക്ക് കീഴില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെയും നിയോഗിക്കും. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."