അടുത്ത സീസണില്‍ എമിഗ്രേഷന്‍ ഇന്ത്യയില്‍നിന്നു തന്നെ പൂര്‍ത്തിയാക്കും: ഹജ്ജ് കോണ്‍സുല്‍
റിയാദ്: അടുത്ത വര്‍ഷത്തെ ഹജ്ജില്‍ ഇന്ത്യയിലെ ചില എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍നിന്ന് സഊദി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഊദി അധികൃതര്‍ അനുവാദം നല്‍കിയതായി രാജ്യത്തെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അറിയിച്ചു. ഹാജിമാരുടെ യാത്ര എളുപ്പവും സമയലാഭമുള്ളതുമാക്കുന്ന സമ്പ്രദായം നടപ്പാക്കുന്നതിലൂടെ സഊദി വിമാനത്താവളത്തിലെ ഹാജിമാരുടെ തിരക്ക് ഗണ്യമാക്കി കുറയ്ക്കുകയാണ് സഊദിയുടെ ലക്ഷ്യം.
ഇക്കഴിഞ്ഞ ഹജ്ജിന് മലേഷ്യയില്‍ പുതിയ സംവിധാനം ആദ്യമായി നടപ്പാക്കി വന്‍ വിജയം കïണ്ടിരുന്നു. ഇന്ത്യന്‍ ഹജ്ജ് മിഷനോട് ഇതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങാന്‍ സഊദി ഹജ്ജ് അധികൃതര്‍ അനുവാദം നല്‍കിയതായി ഹജ്ജ് മിഷന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് അറിയിച്ചു.
ഇന്ത്യയില്‍നിന്നു യാത്രയ്ക്കുമുന്‍പുള്ള മുഴുവന്‍ നടപടിക്രമങ്ങളും കഴിഞ്ഞ ശേഷം വിമാനം കയറുന്നതിനു തൊട്ടുമുന്‍പാണ് സഊദിയില്‍നിന്നെത്തുന്ന അധികൃതര്‍ എമിഗ്രേഷന്‍ നടപടികള്‍ കൈക്കൊള്ളുക. സഊദിയില്‍ നടത്തുന്ന എമിഗ്രേഷന്‍ നടപടികള്‍ പ്രകാരമുള്ള യാത്രക്കാരുടെ വിവരങ്ങളും കണ്ണ്, വിരലടയാളം തുടങ്ങിയ മുഴുവന്‍ വിവരങ്ങളും ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍നിന്നു തന്നെ ശേഖരിച്ച് സെര്‍വറില്‍ സൂക്ഷിക്കുകയാണു ചെയ്യുക. പിന്നീട് സഊദിയിലെത്തുന്ന യാത്രക്കാര്‍ വിമാനമിറങ്ങിയാല്‍ പാസ്‌പോര്‍ട്ട് നോക്കി ആളെ നിജപ്പെടുത്തുകയേ വേïിവരൂ. ഇതു യാത്രക്കാര്‍ക്ക് ഏറ്റവും സുഖകരമാക്കുന്നതിലുപരി സീസണിലെ ഹജ്ജ് ടെര്‍മിനലില്‍ കടുത്ത തിരക്ക് ഒഴിവാക്കാനും സഊദിയെ സഹായിക്കും. ഇതിനുപുറമെ, വല്ല കാരണത്താലും സഊദിയിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ആളാണെങ്കില്‍ ഇവിടെനിന്നു തന്നെ യാത്ര റദ്ദാക്കാനും സഹായകരമാകും.
സഊദി ഹജ്ജ്-ഉംറ മന്ത്രി മുഹമ്മദ് ബിന്‍തിനാണു ഇക്കാര്യം മുന്നോട്ടുവച്ച് ഇന്ത്യന്‍ ഹജ്ജ് മിഷനോട് ഒരുക്കങ്ങള്‍ നടത്താന്‍ ആവശ്യപ്പെട്ടത്. സഊദിയുടെ ആവശ്യം തങ്ങള്‍ സന്തോഷപൂര്‍വം സ്വീകരിച്ചെന്നും അതിനുള്ള പ്രാഥമിക നടപടികള്‍ കൈക്കൊള്ളാന്‍ തുടങ്ങിയിട്ടുണ്ടെïന്നും കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. എത്ര ഹാജിമാര്‍ക്കാണ് ഈ സംവിധാനം ഉപയോഗപ്പെടുത്താന്‍ കഴിയുകയെന്നും ഏതെല്ലാം എംബാര്‍ക്കേഷന്‍ പോയന്റുകളാണു തിരഞ്ഞെടുക്കുകയെന്നും പിന്നീടു വ്യക്തമാക്കും.
കഴിഞ്ഞ വര്‍ഷം ഹജ്ജില്‍ പങ്കെടുത്ത് സ്തുത്യര്‍ഹമായ സേവനം കാഴ്ച്ചവച്ച വിവിധ സംഘടനകള്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്വീകരണം നല്‍കി. ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണത്തില്‍ വിഖായ സന്നദ്ധ സേവക സംഘമടക്കമുള്ള വിവിധ സംഘടനകള്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രശംസാപത്രവും കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."