HOME
DETAILS

ലഷ്‌കര്‍ കമാന്‍ഡറടക്കം രണ്ടു ഭീകരരെ സൈന്യം വധിച്ചു

  
backup
October 15, 2017 | 2:40 AM

%e0%b4%b2%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b4%b1%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-2


ശ്രീനഗര്‍: കശ്മിരിലെ നിരവധി ആക്രമണങ്ങളുടെ സൂത്രധാരനും സര്‍ക്കാര്‍ 10 ലക്ഷം രൂപ തലക്ക് ഇനാം പ്രഖ്യാപിക്കുകയും ചെയ്ത ലഷ്‌കറെ ത്വയ്ബ കമാന്‍ഡര്‍ വസിം ഷായെ സൈന്യം വധിച്ചു. ഇയാള്‍ക്കൊപ്പം ഹാഫിസ് നസീര്‍ അഹമ്മദ് മിര്‍ എന്ന ഭീകരനെയും കൊലപ്പെടുത്തിയിട്ടുണ്ട്.
ശനിയാഴ്ച പുലര്‍ച്ചെ ജമ്മുകശ്മിരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് വസിം ഷായെയും കൂട്ടാളിയെയും കൊലപ്പെടുത്തിയതെന്ന് സൈന്യം അറിയിച്ചു. പുല്‍വാമയിലെ ലിട്ടര്‍ ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലിസും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ രാജേഷ് കാലിയ പറഞ്ഞു.
ഇവരില്‍ നിന്ന് തോക്കുകളും മറ്റു സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു. ഷോപിയാന്‍ സ്വദേശിയാണ് വസിം ഷാ. 23കാരനായ വസിംഷാ, കോളജ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് 2014ലാണ് ഭീകര സംഘടനയില്‍ അംഗമായത്.
അതിനിടെ, ജമ്മുകശ്മിരിലെ നന്ദ്മാര്‍ഗിനടുത്ത കുല്‍ഗാമില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പൊലിസുകാരന്‍ വീരമൃത്യുവരിച്ചു. മറ്റൊരു പൊലിസുകാരന് പരുക്കേല്‍ക്കുകയും ചെയ്തു. പൊലിസ് വാഹനത്തിനുനേരെ ഭീകരര്‍ നടത്തിയ ആക്രമണത്തിലാണ് പൊലിസ് കോണ്‍സ്റ്റബിളായ ഖുര്‍ഷിദ് അഹമ്മദ് കൊല്ലപ്പെട്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  3 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  3 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  3 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  3 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  3 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  3 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  3 days ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  3 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  3 days ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  3 days ago