HOME
DETAILS

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

  
Web Desk
July 25, 2026 | 4:39 AM

veena-vijayan-company-payment-kartha-statement-pinarayi-vijayan

 

കൊച്ചി: ടി.വീണയ്ക്ക് തിരിച്ചടിയായി സി.എം.ആര്‍.എല്‍. എം.ഡി ശശിധരന്‍ കര്‍ത്തയുടെ മൊഴി. വീണയുടെ കമ്പനി സേവനം നല്‍കിട്ടില്ലെന്നും പിതാവായ പിണറായി വിജയനോടുള്ള അടുപ്പം കാരണമാണ് പണം നല്‍കിയതെന്നുമാണ് മൊഴി. 2024 ഏപ്രില്‍ 24-ന് നല്‍കിയ മൊഴിയാണ് പുറത്ത് വന്നിരിക്കുന്നത്. നിലവില്‍ വീണയുടെ എക്‌സാലോജിക് കമ്പനി പ്രവര്‍ത്തിക്കുന്നില്ല. 

വീണയുടെ എക്‌സാലോജിക് കമ്പനിയും  കരിമണല്‍ കര്‍ത്തയുടെ സി.എം.ആര്‍.എലും തമ്മില്‍ 2.78 കോടി രൂപയുടെ ഇടപാട് ആണ് നടത്തിയത്. എന്നാല്‍ ഏത് സേവനത്തിനാണ് പണം കൈപ്പറ്റിയതെന്ന് അന്വേഷണ സംഘത്തെ ബോധ്യപ്പെടുത്താന്‍ വീണയ്‌ക്കോ എക്‌സാലോജിക് കമ്പനിക്കോ സാധിച്ചിരുന്നില്ല.

ഇതിന്റെ ഭാഗമായി വീണയുടെയും കര്‍ത്തയുടെയും  വീട്ടിലും സി.എം.ആര്‍.എലിന്റെ ഓഫീസിലുമടക്കം 12 ഇടങ്ങളിൽ   ഇ.ഡി റെയ്ഡ് നടന്നിരുന്നു. പരിശോധനയുടെ അടിസ്ഥാനത്തില്‍ വിവിധ ബേങ്ക് അക്കൗണ്ടുകള്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ മരവിച്ചിരുന്നു. നേരത്തെ എസ്.എഫ്.ഐ.ഒ ആയിരുന്നു കേസ് അന്വേഷിച്ചിരുന്നത്. 

സി.എം.ആര്‍.എലിന്റെ സഹോദര സ്ഥാപനമായ 'എംപവര്‍ ഇന്ത്യ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ്'  വഴി 50 ലക്ഷം രൂപയുടെ വായ്പ അനുവദിച്ചതു സംബന്ധിച്ചും ഇ.ഡി വീണയുടെ മൊഴിയെടുത്തിരുന്നു. രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം വീണയെ വീണ്ടും ചോദ്യം ചെയ്യും.

A setback for T. Veena as CMRL MD Sasidharan Kartha gives a statement [to authorities]. The statement reveals that Veena's company did not provide any services, and the money was paid due to the closeness [he] had with her father, Pinarayi Vijayan. The statement, given on April 24, 2024, has now come out

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  4 hours ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  4 hours ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  4 hours ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  4 hours ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  4 hours ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  4 hours ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  4 hours ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  5 hours ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  5 hours ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  5 hours ago