HOME
DETAILS

താജ്മഹല്‍ ഹിന്ദു ക്ഷേത്രമായിരുന്നെന്ന് ബി.ജെ.പി എം.പി

  
backup
October 18, 2017 | 11:36 PM

%e0%b4%a4%e0%b4%be%e0%b4%9c%e0%b5%8d%e0%b4%ae%e0%b4%b9%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%81-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0


ലക്‌നൗ: ഷാജഹാന്‍ ചക്രവര്‍ത്തി നിര്‍മിച്ച താജ്മഹല്‍ ഹിന്ദു ക്ഷേത്രമായിരുന്നെന്ന അവകാശവാദവുമായി ബി.ജെ.പി എം.പി രംഗത്തെത്തി. ബി.ജെ.പിയുടെ രാജ്യസഭാംഗമായ വിനയ് കത്യാറാണ് പുതിയ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. അതു ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതായതിനാല്‍ 'തേജോ മഹല്‍' എന്നു പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.
നേരത്തേ ബാബരി മസ്ജിദ് തകര്‍ത്ത ഗൂഢാലോചനാ കേസില്‍ പ്രതിയാണിദ്ദേഹം. ബാബരി മസ്ജിദ് നിലനിന്നിടത്തു നേരത്തേ ഹിന്ദു ക്ഷേത്രമായിരുന്നെന്നായിരുന്നു അതു തകര്‍ത്തവരുടെ അവകാശവാദം. താജ്മഹലില്‍ നിരവധി ഹൈന്ദവ ദൈവങ്ങളുടെയും മറ്റും ശേഷിപ്പുകളുണ്ടെന്നും വിനയ് കത്യാര്‍ അവകാശപ്പെട്ടിട്ടുണ്ട്. അവിടം സന്ദര്‍ശിച്ച് ഇതൊക്കെ കണ്ടുമനസിലാക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുമുണ്ട്.
താജ്മഹലിന്റെ സ്ഥാനത്തുണ്ടായിരുന്ന ശിവക്ഷേത്രം മുഗള്‍ഭരണാധികാരി ഷാജഹാന്‍ നശിപ്പിക്കുകയായിരുന്നെന്നും എന്നാല്‍ താജ്മഹല്‍ പൊളിക്കണമെന്ന വാദം തനിക്കില്ലെന്നും വിനയ് കത്യാര്‍ പറഞ്ഞു.
അതേസമയം, അയോധ്യയിലെ രാമക്ഷേത്ര വിഷയത്തില്‍ സുപ്രിംകോടതിയില്‍നിന്ന് അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയാണുള്ളതെന്നും അല്ലാത്തപക്ഷം സോമനാഥ് ക്ഷേത്രത്തിന്റെ കാര്യത്തിലെ നിലപാട് രാമക്ഷേത്ര വിഷയത്തിലും ഉണ്ടാകുമെന്നും കത്യാര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തേ, താജ്മഹല്‍ ഇന്ത്യയുടെ പൈതൃകത്തിനു നിരക്കുന്നതല്ലെന്ന വാദവുമായി ബി.ജെ.പി എം.എല്‍.എ സംഗീത് സോം രംഗത്തെത്തിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജോലി നഷ്ടപ്പെട്ടോ? നോട്ടീസ് പിരീഡും ഗ്രാറ്റുവിറ്റിയും അറിയാം; യുഎഇയിലെ നിയമം പറയുന്നത് ഇങ്ങനെ

uae
  •  5 days ago
No Image

'എന്നും അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക'; അഗളിയില്‍ കൂറുമാറി എല്‍.ഡി.എഫ് പിന്തുണയോടെ പ്രസിഡന്റായ മഞ്ജു രാജിവച്ചു

Kerala
  •  5 days ago
No Image

ലവ് ജിഹാദ് ആരോപിച്ച് പിറന്നാള്‍ പാര്‍ട്ടിക്കിടെ അതിക്രമം: ബജ്‌റംഗ്ദള്‍ നേതാക്കള്‍ ഉള്‍പെടെ 25 പേര്‍ക്കെതിരെ കേസ്

National
  •  5 days ago
No Image

പുതിയ കാർ വാങ്ങാൻ പ്ലാനുണ്ടോ? അതിർത്തി കടന്നാൽ ലാഭം ലക്ഷങ്ങൾ; ഗൾഫിലെ വിലഭൂപടം ഇങ്ങനെ!

uae
  •  5 days ago
No Image

ഇസ്റാഈലിന്റെ സൊമാലിലാൻഡ് ചൂതാട്ടം; ചെങ്കടൽ തീരത്ത് വരാനിരിക്കുന്നത് വൻ ഭൗമരാഷ്ട്രീയ പ്രത്യാഘാതങ്ങൾ

International
  •  5 days ago
No Image

ഉപരാഷ്ട്രപതി ഇന്ന് കേരളത്തില്‍, നാളെ ശിവഗിരി തീര്‍ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യും

Kerala
  •  5 days ago
No Image

എസ്.ഐ.ആര്‍: ഹാജരായില്ലെങ്കില്‍ കാരണം രേഖാമൂലം ഇ.ആര്‍.ഒയെ അറിയിക്കണം, ഇല്ലാത്തപക്ഷം അന്തിമ പട്ടികയില്‍ പേരുണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

Kerala
  •  5 days ago
No Image

A Century of Grace: The Historic Journey of Samastha Centenary Proclamation Rally

Trending
  •  5 days ago
No Image

ഡിജിറ്റൽ വായ്പകൾ ചതിക്കുഴിയാകുന്നു; യുഎഇയിലെ പ്രവാസികൾക്കും യുവാക്കൾക്കും വിദഗ്ധരുടെ ജാഗ്രതാ നിർദ്ദേശം

uae
  •  5 days ago
No Image

എം.എല്‍.എ ഹോസ്റ്റലില്‍ രണ്ട് മുറികളുണ്ട്, പിന്നെന്തിനാണ് കോര്‍പറേഷന്‍ കെട്ടിടം; ഓഫിസ് വിവാദത്തില്‍ വി.കെ പ്രശാന്തിനെതിരെ കെ.എസ് ശബരിനാഥന്‍

Kerala
  •  5 days ago