HOME
DETAILS

ട്രംപിനെ 'പേടിച്ച് ' ഇന്ത്യക്കാര്‍; അമേരിക്കയില്‍ തൊഴിലന്വേഷിക്കുന്നത് കുറഞ്ഞു

  
backup
October 18 2017 | 23:10 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%82%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%aa%e0%b5%87%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d



ന്യൂഡല്‍ഹി: അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറിയതിനു ശേഷം ആ രാജ്യത്തേക്കു തൊഴിലന്വേഷിച്ച് ഇന്ത്യക്കാര്‍ വരുന്നതില്‍ ഗണ്യമായ ഇടിവ്. 2016 സെപ്റ്റംബര്‍-2017 സെപ്റ്റംബര്‍ കാലയളവില്‍ ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്കുള്ള തൊഴിലന്വേഷകരുടെ എണ്ണത്തില്‍ 38 ശതമാനമാണ് കുറവുണ്ടായിരിക്കുന്നത്.
ഇതിനുപുറമേ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ തൊഴില്‍ തേടുന്ന ഇന്ത്യക്കാരുടെ എണ്ണത്തിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അഞ്ചു ശതമാനം കുറവ് രേഖപ്പെടുത്തിയതായി പ്രമുഖ ഓണ്‍ലൈന്‍ തൊഴില്‍ വെബ്‌സൈറ്റായ ഇന്‍ഡീഡ് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യക്കാരുടെ അമേരിക്കന്‍ പ്രിയം ഇടിഞ്ഞതുപോലെ ബ്രിട്ടനിലേക്കുള്ള തൊഴിലന്വേഷണത്തിലും ഇടിവുണ്ടായിട്ടുണ്ട്. ട്രംപ് അധികാരമേറ്റ ശേഷം നടപ്പാക്കിയ വിദേശ നയങ്ങളാണ് ഇന്ത്യന്‍ യുവാക്കളെ അമേരിക്കയിലെ തൊഴിലന്വേഷണത്തില്‍നിന്ന് പിന്‍വലിച്ചതെങ്കില്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോന്ന 'ബ്രെക്‌സിറ്റ് ' നടപടിയാണ് ബ്രിട്ടനോടുള്ള പ്രിയം കുറച്ചത്. ബ്രിട്ടനിലേക്കുള്ള തൊഴിലന്വേഷകരുടെ കുറവ് 42 ശതമാനമാണ്.
അതേസമയം, യൂറോപ്പിലെ മറ്റു പ്രധാന രാജ്യങ്ങളായ ജര്‍മനി, അയര്‍ലന്‍ഡ് എന്നിവിടങ്ങളിലേക്കുള്ള ഒഴുക്ക് പത്തു മുതല്‍ 20 ശതമാനംവരെ വര്‍ധിച്ചിട്ടുമുണ്ട്. ഇതിനെല്ലാം പുറമേ, രാജ്യാന്തരതലത്തിലുള്ള പുതിയ സാഹചര്യങ്ങള്‍ പുറംനാട്ടില്‍ പോകുന്നതില്‍നിന്ന് ഇന്ത്യന്‍ യുവാക്കളെ പിന്തിരിപ്പിക്കുന്നതിനും പുറംനാട്ടില്‍ ജോലിചെയ്യുന്നവരെ സ്വന്തം നാട്ടില്‍ തിരിച്ചെത്തിക്കാനും പ്രേരിപ്പിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ഏഷ്യാ-പസഫിക് മേഖലയില്‍ മാത്രം നാട്ടില്‍ തൊഴില്‍ തേടുന്നവരില്‍ 170 ശതമാനത്തിന്റെ വര്‍ധനവും രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടനില്‍നിന്ന് സ്വന്തം നാട്ടില്‍ തൊഴിലന്വേഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 25 ശതമാനവും വര്‍ധിച്ചു.
കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ സാമ്പത്തികാടിത്തറയുടെ കാരണമായ ഗള്‍ഫ് കുടിയേറ്റത്തിലും പലകാരണങ്ങളാല്‍ വന്‍ ഇടിച്ചിലുണ്ടായി. ഗള്‍ഫിലേക്കുള്ള തൊഴിലന്വേഷണ യാത്രകളില്‍ 21 ശതമാനമാണ് കുറവുണ്ടായത്.
വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക പ്രശ്‌നങ്ങളും വിദേശനയങ്ങളുമാണ് യുവാക്കളെ തിരിച്ചെത്താന്‍ പ്രേരിപ്പിക്കുന്നതെന്ന് ഇന്‍ഡീഡിന്റെ ഇന്ത്യന്‍ ഡയറക്ടര്‍ ശശികുമാര്‍ പറഞ്ഞു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago
No Image

'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago
No Image

സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

Kerala
  •  a month ago
No Image

യുഎഇ ഒരുങ്ങുന്നു വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിന് 

uae
  •  a month ago
No Image

സുഹൃത്തുക്കളുമായി പന്തയം വെച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്നു; യുവാവിന് ദാരുണാന്ത്യം

National
  •  a month ago
No Image

ദുബൈയില്‍ ട്രാക്കില്ലാതെ ഓടിത്തുടങ്ങാന്‍ ട്രാം ഒരുങ്ങുന്നു; ലക്ഷ്യം പരിസ്ഥിതി സൗഹാര്‍ദ്ദം

uae
  •  a month ago