HOME
DETAILS

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വയ്ക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം നവംബര്‍ 9 ന്

  
backup
October 19, 2017 | 5:27 AM

keralam-19-10-2017-solar-commission-report-niyamasabha

തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം നവംബര്‍ 9-ന് വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. എന്നാല്‍ എത്രദിവസത്തെ സമ്മേളനമാണെന്ന് വ്യക്തമായിട്ടില്ല. 

സോളാര്‍ തട്ടിപ്പും അതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും അതിൻമേൽ സ്വീകരിക്കേണ്ട നടപടികളും 11.10.2017 ലെ മന്ത്രിസഭാ യോഗം അംഗീകരിച്ചിരുന്നു. അഡ്വക്കേറ്റ് ജനറലിന്‍റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍റെയും നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എടുത്തത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ സംബന്ധിച്ച് മുന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസും സുപ്രിം കോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് അരിജിത്ത് പസായത്തില്‍ നിന്ന് വിദഗ്ദ്ധ നിയമോപദേശം തേടാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സോളാര്‍ റിപ്പോര്‍ട്ടിനെകുറിച്ച് ചര്‍ച്ച ചെയ്യാന്‍ സഭ വിളിക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

സോളാര്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് 12 പേര്‍ വിവരാവകാശ നിയമപ്രകാരം സര്‍ക്കാരിനെ സമീപിച്ചിരുന്നു.എന്നാല്‍ റിപ്പോര്‍ട്ട് സഭയില്‍ മാത്രമേ വെക്കുകയുള്ളൂ എന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago