കോതമംഗലത്ത് സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കും: ആന്റണി ജോണ്‍ എം.എല്‍.എ
കോതമംഗലം: 2017 മാര്‍ച്ച് 31ന് മുന്‍പായി നിയോജക മണ്ഡലത്തില്‍ സമ്പുര്‍ണ വൈദ്യുതികരണം നടപ്പിലാക്കുമെന്ന് ആന്റണി ജോണ്‍ എം.എല്‍.എ. എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മണ്ഡലത്തിലെ സമ്പൂര്‍ണ വൈദ്യുതി കരണത്തിന്റെ മോണിറ്ററിംഗ് സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു.
മണ്ഡലത്തിലെ വൈദ്യുതീകരിക്കാത്ത വീടുകളുടെ ലിസ്റ്റ് അടിയന്തിരമായി ശേഖരിക്കും. പദ്ധതി നടത്തിപ്പിനായ ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി വിവിധ ഏജന്‍സികള്‍ക്ക് ഉടന്‍ സമര്‍പ്പിക്കും. വൈദ്യുത വിതരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇടമലയാര്‍ വനത്തിനുള്ളിലെ 11 കെ.വി ലൈന്‍ വടാട്ടുപാറ ചക്കിമേട് റോഡിലേക്ക് മാറ്റി സ്ഥാപിക്കാന്‍ തീരുമാനമായി.
ആദിവാസി കുടികളിലെ വൈദ്യുതികരിക്കാത്ത വീടുകളുടെ അപേക്ഷ സ്വീകരിക്കാന്‍ എസ്.ടി.പ്രമോട്ടര്‍മാരെ ചുമതലപ്പെടുത്തി. നെല്ലിക്കുഴി സെക്ഷന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ മഞ്ജു സിജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷിദ സലിം ,പഞ്ചായത്ത് പ്രസിഡന്റ് മാരായ രഞ്ജിനി രവി, ബെന്നി പോള്‍, ജയ്‌സണ്‍ ഡാനിയല്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശാന്തമ്മ പയസ്, ഒ.ഇ.അബ്ബാസ്, എം.എന്‍.ശശി, ജെസി മോള്‍ ജോസ്, ഷീലകൃഷണന്‍ കുട്ടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.ബൈജു, ജോസ് ഉലഹന്നാന്‍, കൗണ്‍സിലര്‍ കെ.വി.തോമസ് കെ.എസ.ഇ.ബി എഞ്ചിനിയര്‍മാരായ വി.ഒ.ജോര്‍ജ്, വര്‍ഗിസ് പോള്‍, എം.എഫ്.മനോജ്, ഷാജു മാത്യു, മുജിബ് ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധി ആര്‍.നാരായണന്‍കുട്ടി എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."