റോബര്‍ട്ട് മുഗാബെ ഡബ്ല്യു.എച്ച്.ഒ ഗുഡ്‌വില്‍ അംബാസഡര്‍ നിയമനത്തില്‍ വ്യാപക വിമര്‍ശനം
ജനീവ: ലോക ആരോഗ്യ സംഘടന ഡബ്ല്യു.എച്ച്.ഒയുടെ ഗുഡ്‌വില്‍ അംബാസഡറായി സിംബാബ്‌വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ തിരഞ്ഞെടുക്കപ്പെട്ടു. സിംബാബ്‌വെ സര്‍ക്കാര്‍ രാജ്യത്തെ പൊതു ആരോഗ്യരംഗത്ത് നടത്തുന്ന സമര്‍പ്പിത പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് മുഗാബെയെ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതെന്ന് ഡബ്ല്യു.എച്ച്.ഒ തലവന്‍ തെദ്‌റസ് അദാനം പറഞ്ഞു.
ഹൃദയാഘാതം അടക്കമുള്ള പകര്‍ച്ചവ്യാധികളല്ലാത്തതരം രോഗങ്ങളെ മറികടക്കാന്‍ അദ്ദേഹത്തിനു സഹായിക്കാനാകുമെന്നാണു പ്രതീക്ഷ. ആരോഗ്യ പരിപാലനവും ആരോഗ്യ സുരക്ഷയും പ്രധാന നയമായി സ്വീകരിച്ച രാജ്യമാണ് സിംബാബ്‌വെ എന്നും തെദ്‌റസ് അദാനം കൂട്ടിച്ചേര്‍ത്തു.
അതേസമയം, മുഗാബെയെ സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത നടപടിക്കെതിരേ വന്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മുഗാബെയെ ഡബ്ല്യു.എച്ച്.ഒ ഗുഡ്‌വില്‍ അംബാസഡറായി തിരഞ്ഞെടുത്തത് ആശ്ചര്യകരവും നിരാശാജനകവുമാണെന്ന് ബ്രിട്ടന്‍ പ്രതികരിച്ചു. നടപടിയെ സിംബാബ്‌വെ പ്രതിപക്ഷവും ഹ്യുമന്‍ റൈറ്റ്‌സ് വാച്ച് അടക്കമുള്ള സാമൂഹിക സംഘടനകളും അപലപിച്ചു. സിംബാബ്‌വെയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ ക്രൂരമായി നേരിടുകയും ജനാധിപത്യ വിമതരെ അടിച്ചമര്‍ത്തുകയും ചെയ്തതായും സംഘടനകള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."