HOME
DETAILS

ബി.ജെ.പിക്ക് ഇത്തവണ കാര്യങ്ങള്‍ എളുപ്പമാകില്ല

  
backup
October 26 2017 | 23:10 PM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%87%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b5%e0%b4%a3-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af

അഹമ്മദാബാദ്: ഹിമാചല്‍ തെരഞ്ഞെടുപ്പിനേക്കാള്‍ രാജ്യം ഉറ്റുനോക്കുന്നത് മോദിയുടേയും അമിത്ഷായുടേയും തട്ടകമായ ഗുജറാത്ത് തന്നെയാണ്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുന്‍പുതന്നെ രാഷ്ട്രീയ യുദ്ധം തുടങ്ങിയ ഗുജറാത്തില്‍ ഇത്തവണ ബി.ജെ.പിയ്ക്ക് സ്ഥിതിഗതികള്‍ അത്ര എളുപ്പമുള്ളതല്ല. രണ്ടു പതിറ്റാണ്ടായി ഈ സംസ്ഥാനത്തെ കൈപ്പിടിയിലൊതുക്കിയിട്ടുള്ള ബി.ജെ.പിയ്ക്ക് ശക്തമായ മുന്നേറ്റവുമായി വന്ന് കോണ്‍ഗ്രസ് പോര്‍വിളിക്കുകയാണ്. ഗുജറാത്തില്‍ കാര്യങ്ങള്‍ സുഖകരമല്ലെന്ന് തിരിച്ചറിഞ്ഞ് ദേശീയ അധ്യക്ഷന്‍ അമിത് ഷാ സംസ്ഥാനത്തിരുന്ന് തന്ത്രങ്ങള്‍ മെനയുന്നുണ്ടെങ്കിലും മകനെതിരായി ഉയര്‍ന്ന അഴിമതി അദ്ദേഹത്തിന് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളത്.
മുന്‍കാലത്തുണ്ടായിരുന്ന രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോള്‍ ബി.ജെ.പിയ്ക്കുള്ളത്. സംസ്ഥാന-കേന്ദ്ര ഭരണത്തിലിരിക്കേ വലിയ പ്രതിസന്ധികളാണ് പാര്‍ട്ടിയും ഇരു സര്‍ക്കാരുകളും നേരിടുന്നത്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമാണ് അലയടിക്കുന്നത്. മോദിക്കു ശേഷം അധികാരത്തില്‍ വന്ന ആനന്ദിബെന്‍ പട്ടേലും അവര്‍ക്കുശേഷം വന്ന വിജയ് റുപാനിയും മുഖ്യമന്ത്രിമാരെന്ന നിലയില്‍ ജനസ്വാധിനം നേടാനാകാത്തവരാണെന്നതാണ് ബി.ജെ.പിയെ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത്. ഇതിനിടയില്‍ പുറത്തുവന്ന രണ്ട് സര്‍വെ ഫലങ്ങളും കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുമെന്നത് ബി.ജെ.പി വിരുദ്ധ ചേരിയെ ആവേശഭരിതരാക്കിയിട്ടുണ്ട്.


നോട്ട് നിരോധനവും ജി.എസ്.ടിയും മുഖ്യവിഷയമായി അലയടിക്കുമ്പോള്‍ ഇത് തെരഞ്ഞെടുപ്പിനെ സാരമായി സ്വാധീനിക്കുമെന്ന ആശങ്കയിലാണ് പ്രധാന മന്ത്രി മോദിയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും.


ഗുജറാത്തില്‍ മോദി നടത്തിയ പ്രഖ്യാപനങ്ങള്‍ എത്രമാത്രം അനുകൂലമാകുമെന്ന കാര്യത്തില്‍ അവര്‍ക്ക് ഒരുറപ്പുമില്ല. പാട്ടിയ്‌ക്കെതിരായി ഉയരുന്ന ചില പൊള്ളുന്ന വിഷയങ്ങള്‍ അവരെ വിയര്‍പ്പിക്കുകയാണ്. നോട്ട് നിരോധനവും ജി.എസ്.ടിയും വഴിയുണ്ടായ സാമ്പത്തിക തകര്‍ച്ച ബി.ജെ.പിയെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്.
സാമ്പത്തിക രംഗം നേരായ മാര്‍ഗത്തിലൂടെയാണ് പോകുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും ഈ ന്യായീകരണമൊന്നും ജനങ്ങളെ ഒട്ടും ശാന്തരാക്കാന്‍ പര്യാപ്തമായിട്ടില്ല. ജി.എസ്.ടി നടപ്പാക്കിയതിനെ തുടര്‍ന്ന് വ്യാവസായിക-വാണിജ്യ മേഖലയിലുണ്ടാക്കിയ തിരിച്ചടിയില്‍ വലിയ പ്രതിഷേധമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. മോദിയും ജെയറ്റ്‌ലിയും മാന്ദ്യം താല്‍ക്കാലികമാണെന്ന് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും വ്യാപാര മേഖലയിലൊന്നും ഇതിനെതുടര്‍ന്നുണ്ടായ ആശങ്ക പരിഹരിക്കുന്നതിന് പര്യാപ്തമായിട്ടില്ല.
ജനങ്ങളെ ശാന്തരാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഇടതടവില്ലാതെ പദ്ധതി പ്രഖ്യാപനങ്ങള്‍ നടത്തുന്നത്. ബുള്ളറ്റ് ട്രെയിന്‍ പദ്ധതി, പൊതുമേഖലാ ബാങ്കുകളുടെ അടിത്തറ വിപുലപ്പെടുത്താന്‍ പ്രഖ്യാപിച്ച 2.11 ലക്ഷം കോടിയുടെ പദ്ധതി, 5.35 ലക്ഷം കോടിയുടെ റോഡ് വികസന പദ്ധതിയെല്ലാം ഇതില്‍ ഉള്‍പ്പെടും.


എന്നാല്‍ നിലച്ചുപോയ സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കാന്‍ കഴിയുന്ന നടപടികള്‍ എത്രത്തോളമെന്ന കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ സര്‍ക്കാരിന് ആകുന്നില്ല. നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് നവംബര്‍ എട്ടിന് ഒരു വര്‍ഷമാകും. അന്ന് പ്രതിപക്ഷം കരിദിനമാചരിക്കുമെന്ന് പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പ് ചൂടേറ്റുനില്‍ക്കുന്ന ഗുജറാത്തിനെ പൊള്ളിക്കുമെന്നതാണ് യാഥാര്‍ഥ്യം.
പട്ടേല്‍ സമുദായ സംവരണം, ദലിത് പീഡനവുമായി ബന്ധപ്പെട്ട പ്രശ്‌നം, നര്‍മദ അണക്കെട്ട് ഉയര്‍ത്തുന്ന പ്രതിസന്ധി എന്നിങ്ങനെ സംസ്ഥാനത്ത് എടുത്താല്‍ പൊങ്ങാത്ത പ്രശ്‌നങ്ങളാണ് ബി.ജെ.പിയ്ക്കുമുന്‍പിലുള്ളത്.

 

 

ബി.ജെ.പിയെയും ഗുജറാത്ത് സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കുന്ന വിഷയങ്ങള്‍

  •  14 യുവാക്കളുടെ മരണത്തിനിടയാക്കിയ പട്ടേല്‍ സമുദായ സംവരണ പ്രക്ഷോഭം
  • ബി.ജെ.പി ഭരണ വിരുദ്ധ വികാരം
  • ദലിത് പീഡനങ്ങളെത്തുടര്‍ന്നുള്ള പ്രതിഷേധം
  • നര്‍മദ വെള്ളം ലഭിക്കാത്തതില്‍ കര്‍ഷകരുടെ പ്രതിഷേധം; നര്‍മദ അണക്കെട്ടിനെത്തുടര്‍ന്നുണ്ടായ കെടുതിക്കിരയായ ഗ്രാമീണരുടെ രോഷം
  • നോട്ട് നിരോധനവും ജി.എസ്.ടിയും വഴി ഗ്രാമീണര്‍ക്കുണ്ടാക്കിയ പ്രതിസന്ധികള്‍
  • തൊഴിലില്ലായ്മയും സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സമരങ്ങള്‍

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  12 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  12 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  12 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  12 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  12 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  12 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  12 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  12 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  12 days ago