വ്യാജ സര്‍ട്ടിഫിക്കറ്റ്: മലയാളികളുടെ പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു
ദമാം: വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണ വിഷയത്തില്‍ മോചനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. സഊദിയില്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന കണ്ടെണ്ടത്തലിനെ തുടര്‍ന്നു മലയാളികളടക്കമുള്ള വിദേശികള്‍ പിടിയിലായിരുന്നു.
ഇതേ തുടര്‍ന്നാണ് ദമാമിലെ സാമൂഹിക പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നു വിഷയത്തില്‍ ഇടപെടാന്‍ സംസ്ഥാനം തയാറായത്.ഇതിനകം തന്നെ നൂറോളം മലയാളി നഴ്‌സുമാരാണ് സഊദിയില്‍ ഇതേ പ്രശ്‌നത്തില്‍ പിടിയിലായിട്ടുള്ളത്. മേഖലയില്‍ തൊഴിലെടുക്കുന്ന നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതു സ്വകാര്യ കമ്പനിയാണ്.
സമര്‍പ്പിച്ച രേഖകള്‍ സ്ഥാപനവുമായി ബന്ധപ്പെടുത്തിയാണു പരിശോധന നടത്തുന്നത്. എന്നാല്‍, പലരും പഠന സമയത്തോ പരിചയ കാലത്തോ ഉപയോഗിച്ചിരുന്ന അംഗീകൃത സ്ഥാപനങ്ങള്‍ സഊദി കമ്പനിയുടെ പരിശോധനാസമയത്ത് പൂട്ടിപ്പോയതോ സര്‍ക്കാരുകള്‍ സ്ഥാപനങ്ങളുടെ അനുമതി റദ്ദാക്കിയതോ ആണ് ഇവര്‍ക്ക് വിനയാകുന്നത്. ഇതോടെ സര്‍വകലാശാലകള്‍ അംഗീകരിച്ചതായാലും പഠിച്ച സ്ഥാപനം നിലവിലില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി കണക്കാക്കും.
നേരത്തെ നഴ്‌സുമാര്‍ ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയിരുന്നു. എന്നാല്‍ ഇതേതുടര്‍ന്ന് യാതൊരു നടപടിയുമുണ്ടായില്ല. ജയിലിലായ മലയാളികളടക്കം നിരവധി പേര്‍ മോചനം കാത്തിരിക്കുകയാണ്. വിവിധ സര്‍വകലാശാലകളില്‍ അംഗീകൃത കോഴ്‌സ് പഠിച്ചിറങ്ങിയവരും പിടിയിലാകുന്നുണ്ട്. കഴിഞ്ഞ നാലു മാസങ്ങളില്‍ ഇത്തരത്തില്‍ പിടിയിലായ നൂറോളം മലയാളികളില്‍ ഇരുപതോളം പേര്‍ അറസ്റ്റിലായി ജയിലിലാണ്.
ഇത്തരക്കാര്‍ക്കു കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് വേണ്ടണ്ട നിയമസഹായം ലഭ്യമാക്കുമെന്നാണു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."