HOME
DETAILS

സുപ്രഭാതം വാര്‍ഷിക പതിപ്പ് പ്രകാശനം ചെയ്തു

  
backup
October 30, 2017 | 1:18 PM

suprabhaatham-varshikam-pathip-prakashanam-30-10-17

കോഴിക്കോട്: സുപ്രഭാതം വാര്‍ഷിക പതിപ്പ് പ്രകാശനം ചെയ്തു. കോഴിക്കോട് സുപ്രഭാതം ഓഫിസില്‍ നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആദ്യ പ്രതി കവി പി.കെ ഗോപിക്ക് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. കേരള പിറവിയോടനുബന്ധിച്ച് വാര്‍ഷിക പതിപ്പ് പുറത്തിറക്കുന്നത് വ്യത്യസ്ത അനുഭവമാണെന്നും ചുരുങ്ങിയ കാലം കൊണ്ട് മലയാള മാധ്യമരംഗത്ത് വ്യക്തിത്വം സൃഷ്ടിച്ച സുപ്രഭാതത്തിന്റെ വാര്‍ഷിക പതിപ്പും മികച്ച നിലവാരം പുലര്‍ത്തുന്നുവെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു. പത്രം മുന്നോട്ടുവയ്ക്കുന്ന ആശയവും ആദര്‍ശവും വാര്‍ഷിക പതിപ്പിലും കാണുന്നുവെന്നും തങ്ങള്‍ പറഞ്ഞു.

വാര്‍ഷിക പതിപ്പിലെ വിഷയങ്ങള്‍ കാലിക പ്രസക്തവും സമ്പൂര്‍ണവുമാണെന്നും ഉചിതമായ സമയത്ത് ഇറങ്ങിയ വാര്‍ഷികപതിപ്പ് വായനാ സമൂഹത്തിന് മുതല്‍ക്കൂട്ടാണെന്നും കവി പി.കെ ഗോപി പറഞ്ഞു. ഇരുളടഞ്ഞ പ്രഭാതങ്ങളാണ് എന്നും നമ്മെ വിളിച്ചുണര്‍ത്തുന്നതെന്നും ആത്മീയ നേതൃത്വത്തിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സുപ്രഭാതത്തിന് ഇന്നത്തെ സാഹചര്യത്തില്‍ വലിയ ദൗത്യം നിര്‍വഹിക്കാനുണ്ടെന്ന് മുഖ്യാതിഥിയായ എഴുത്തുകാരന്‍ കെ.പി രാമനുണ്ണി പറഞ്ഞു. നല്ല വായനാ ഉപഹാരമാണ് സുപ്രഭാതം വാര്‍ഷിക പതിപ്പെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എഡിറ്റര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ. സജീവന്‍, സമസ്ത ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മാനേജര്‍ എം.എ ചേളാരി, സമസ്ത മാനേജര്‍ മോയിന്‍ കുട്ടി മാസ്റ്റര്‍, നടക്കാവ് മുഹമ്മദ് കോയ പ്രസംഗിച്ചു. മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍ സ്വാഗതവും വാര്‍ഷിക പതിപ്പ് ഇന്‍ ചാര്‍ജ് ഹംസ ആലുങ്ങല്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദോഹയിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

qatar
  •  4 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ: അനിൽ അംബാനിയുടെ 3000 കോടിയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി

National
  •  4 days ago
No Image

23 വർഷങ്ങൾക്ക് ശേഷം ഇതാദ്യം; കിരീടം നഷ്ടമായ മത്സരത്തിലും ഇതിഹാസമായി ലോറ

Cricket
  •  4 days ago
No Image

മെസി 'വീണ്ടും' കേരളത്തിലേക്ക്; അര്‍ജന്റീന ടീമിന്റെ മെയില്‍ ലഭിച്ചെന്ന് കായിക മന്ത്രിയുടെ അവകാശവാദം

Kerala
  •  4 days ago
No Image

ആ ഇതിഹാസത്തിന്റെ സാന്നിധ്യം എനിക്ക് പ്രചോദനമായി: ഫൈനലിലെ ഇന്നിങ്സിനെക്കുറിച്ച് ഷഫാലി

Cricket
  •  4 days ago
No Image

മാനസികാരോഗ്യം ശാരീരിക ആരോഗ്യത്തേക്കാൾ പ്രധാനപ്പെട്ടത്; യുഎഇയിലെ പ്രവാസികളുടെ മുൻ​ഗണനകളിൽ മാറ്റം വന്നതായി പുതിയ പഠനം

uae
  •  4 days ago
No Image

'വാതിലിനരികില്‍ നിന്ന് മാറാന്‍ പറഞ്ഞു മാറിയില്ല, ദേഷ്യം വന്നു ചവിട്ടി' ട്രെയിനില്‍ നിന്ന് തള്ളിയിട്ടസംഭവത്തില്‍ കുറ്റംസമ്മതിച്ച് പ്രതി മൊഴി

Kerala
  •  4 days ago
No Image

ലോക കിരീടം ചൂടിയ ഇന്ത്യൻ പെൺപടക്ക് കോടികളുടെ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

Cricket
  •  4 days ago
No Image

കരാര്‍ ലംഘിച്ച്  ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; ഹമാസ് മൂന്ന് മൃതദേഹങ്ങള്‍ കൂടി കൈമാറി

International
  •  4 days ago
No Image

"യുഎഇ പതാക എന്നെന്നും മഹത്വത്തിൽ പറക്കട്ടെ, അതെപ്പോഴും അഭിമാനത്തോടെയും ആദരവോടെയും അലയടിക്കട്ടെ"; യുഎഇയിൽ ഇന്ന് പതാക ദിനം

uae
  •  4 days ago