HOME
DETAILS

സെസ് ഏര്‍പ്പെടുത്തി; വൈദ്യുതി ചാര്‍ജ് കൂട്ടും

  
backup
October 30, 2017 | 3:17 PM

cess-electricity-price-hike

;തിരുവനന്തപുരം: വൈദ്യുതി വാങ്ങിയ വകയില്‍ അധികം ചെലവായ തുക കണ്ടെത്താന്‍ സെസ് ഐര്‍പ്പെടുത്തി വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ കെ.എസ്.ഇ.ബിയുടെ നീക്കം. മൂന്നു മാസത്തേക്ക് യൂനിറ്റിന് 14 പൈസ വീതം വര്‍ധിപ്പിക്കാനുള്ള അനുമതി ആവശ്യപ്പെട്ടാണ് കെ.എസ്.ഇ.ബി വൈദ്യുതി റഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കിയത്.
ഈ വര്‍ഷം ഒാഗസ്റ്റ് വരെ കാലവര്‍ഷത്തിന്റെ അളവ് വളരെ മോശമായിരുന്നു. വന്‍ കുടിവെള്ളക്ഷാമം ഉള്‍പ്പെടെ പ്രതീക്ഷിച്ച സമയത്ത് ഒഡിഷയിലെ താപനിലയത്തില്‍നിന്നു മതിയായ വൈദ്യുതി ലഭിക്കാതിരുന്നതു കാരണം ഏപ്രില്‍ മുതല്‍ ജൂണ്‍വരെ കൂടുതല്‍ വൈദ്യുതി വാങ്ങുന്നതിന് ബോര്‍ഡ് അധികം പണം ചെലവഴിച്ചു. എട്ട് ഏജന്‍സികളില്‍ നിന്നായി 3,632 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഈ സമയത്ത് കെ.എസ്.ഇ.ബി. വാങ്ങിയത്. ഇത്തരത്തില്‍ ചെലവായ 75 കോടിയോളം രൂപ തിരിച്ചുപിടിക്കുന്നതിനാണ് കെ.എസ്.ഇ.ബിയുടെ അപേക്ഷ.

trനവംബര്‍ എട്ടിന് ചേരുന്ന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. നവംബര്‍ മുതല്‍ വര്‍ധന പ്രാബല്യത്തില്‍ വരും. വൈദ്യുതി വാങ്ങിയതിന്റെ പേരില്‍ നിരക്ക് കൂട്ടാനോ, സെസ് ഏര്‍പ്പെടുത്താനോ കഴിയില്ല. എന്നാല്‍ കെ.എസ്.ഇ.ബിയുടേതല്ലാത്ത കാരണങ്ങളാലുള്ള വൈദ്യുതി കമ്മി പരിഹരിക്കുന്നത് അപ്രതീക്ഷിത ചെലവായി കണക്കാക്കി ആ നഷ്ടം ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാന്‍ വൈദ്യുതി നിരക്ക് നിയന്ത്രണ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഓഗസ്റ്റിനു ശേഷം കേരളത്തിന് മികച്ച മഴയാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ ജലസംഭരണികളില്‍ ആവശ്യത്തിന് വെള്ളമുള്ളതുകൊണ്ട് ഇപ്പോള്‍ വൈദ്യുതി പ്രതിസന്ധിയില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് വീട്ടില്‍ ഭാര്യയും മക്കളും ഉണ്ടെന്ന കാര്യം ഓര്‍ക്കണം', ഭീഷണിയുമായി സി.പി.എം നേതാവ് എം.എം. മണി

latest
  •  9 days ago
No Image

വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബത്തെ കര്‍ണാടകയില്‍ കണ്ടെത്തി

Kerala
  •  9 days ago
No Image

"മെസ്സി പെനാൽറ്റി എടുക്കുമ്പോൾ ഇടത്തേക്ക് ചാടാൻ ഓങ്ങി വലത്തോട്ട് ചാടണം"- ഇംഗ്ലണ്ട് ഗോൾകീപ്പറിന്റെ പെനാൽറ്റി കുറിപ്പുകൾ

Football
  •  9 days ago
No Image

'പ്രിയദര്‍ശിനി' വന്‍വിജയം; സ്ത്രീ യാത്രക്കാര്‍ ഇരട്ടിയായി, ഒരു മാസത്തില്‍ 3.81 കോടി സര്‍വീസുകള്‍: മന്ത്രി സി.പി ജോണ്‍

Kerala
  •  9 days ago
No Image

നെന്മാറ ഇരട്ടക്കൊലപാതകം;ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച 

Kerala
  •  9 days ago
No Image

'പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം കടലില്‍?'; കാസര്‍കോട് തീരത്തെ തലയില്ലാ മൃതദേഹത്തില്‍ ദുരൂഹത കനക്കുന്നു

Kerala
  •  9 days ago
No Image

സഊദിഅറേബ്യക്ക് വൻ ആയുധ കൈമാറ്റത്തിന് യു എസ് അംഗീകാരം, നൽകുന്നത് 2 ബില്യൻ ഡോളർ ആയുധങ്ങൾ

Saudi-arabia
  •  9 days ago
No Image

എ.ഐ ഉപയോഗിച്ച് പിരിച്ചുവിടല്‍; മെറ്റയ്‌ക്കെതിരേ 26 ജീവനക്കാര്‍ കോടതിയില്‍

International
  •  9 days ago
No Image

ലാമിൻ യമാലിന്റെ ആഡംബര വില്ലയിൽ മോഷണശ്രമം; സുരക്ഷാ ജീവനക്കാരെ കണ്ട് മുഖംമൂടിസംഘം ഓടിരക്ഷപ്പെട്ടു

Football
  •  9 days ago
No Image

പി.എസ്.സി നിയമന വിവാദം; രേഖകള്‍ നല്‍കാനാകില്ല, വിവരാവകാശ കമ്മീഷന്‍ ഉത്തരവിനെതിരേ പി.എസ്.സി

Kerala
  •  9 days ago