ഇടത് എം.എല്‍.എമാര്‍ക്കെതിരായ ആരോപണം അന്വേഷിക്കണം: ചെന്നിത്തല
തിരുവനന്തപുരം: കള്ളക്കടത്തുകാരുടെയും കൊള്ളക്കാരുടെയും കൂടാരമായി എല്‍.ഡി.എഫ് മാറിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളക്കടത്ത് കേസിലെ പ്രതിയുമായി രണ്ട് എം.എല്‍.എമാര്‍ക്ക് ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കോടിയേരിയുടെ ജനജാഗ്രതാ യാത്ര ജീര്‍ണതയുടെ പുതിയ മുഖമാണ് വെളിപ്പെടുത്തുന്നത്. മന്ത്രി തോമസ് ചാണ്ടിയുടെ നിയമലംഘനത്തെക്കുറിച്ച് കലക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടും മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കാത്തത് നാണംകെട്ട രാഷ്ട്രീയക്കളിയാണ്.
ഒരു മന്ത്രി കലക്ടര്‍ക്കെതിരേ കേസ് കൊടുക്കുന്നത് ചരിത്രത്തില്‍ ആദ്യമാണ്. രണ്ട് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്ത മന്ത്രിയെയാണ് സംരക്ഷിക്കുന്നത്. സി.പി.ഐ ഓരോ ദിവസവും അപഹാസ്യ കഥാപാത്രമായി മാറിക്കൊണ്ടിരിക്കുന്നു. ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുമെങ്കിലും അവസാനം അവര്‍ വാലും ചുരുട്ടിക്കൊണ്ട് ഓടും. റവന്യൂ വകുപ്പില്‍ നടക്കുന്നതൊന്നും മന്ത്രി അറിയുന്നില്ല.
മന്ത്രി ആവശ്യപ്പെടുന്ന കാര്യങ്ങള്‍ നടക്കുന്നുമില്ല. റവന്യൂ വകുപ്പ് സെക്രട്ടറിയാവട്ടെ മന്ത്രി പറഞ്ഞാല്‍ കേള്‍ക്കുകയുമില്ല.
ഗ്രൂപ്പ് വീതംവച്ചല്ല പുതുക്കിയ കെ.പി.സി.സി പട്ടിക തയാറാക്കിയത്. പട്ടികയില്‍ പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."