HOME
DETAILS

തോമസ് ചാണ്ടിയെ ചൊല്ലിയുള്ള വിഴുപ്പലക്കല്‍ നിര്‍ത്താന്‍ സി.പി.ഐ തീരുമാനം

  
backup
October 30, 2017 | 6:37 PM

%e0%b4%a4%e0%b5%8b%e0%b4%ae%e0%b4%b8%e0%b5%8d-%e0%b4%9a%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%86-%e0%b4%9a%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%af%e0%b5%81%e0%b4%b3



തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റക്കേസില്‍ ഹൈക്കോടതിയില്‍ ആര് ഹാജാരാകണമെന്ന് എ.ജിക്കെതിരേ വാളെടുത്ത സി.പി.ഐ തല്‍ക്കാലം വെടി നിര്‍ത്താന്‍ ധാരണയായി.
മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് എല്‍.ഡി.എഫ് യോഗം കൂടുന്നതുവരെ പരസ്യ വിഴുപ്പലക്കലില്‍നിന്ന് സി.പി.ഐ പിന്മാറിയത്. തോമസ് ചാണ്ടി വിഷയത്തില്‍ ഭരണപരമായി ഇടപെടല്‍ നടത്തിയാല്‍ മതിയെന്നും പാര്‍ട്ടി ഇടപെടേണ്ട എന്നുമായിരുന്നു നേരത്തെ സി.പി.ഐ തീരുമാനിച്ചിരുന്നത്. എന്നാല്‍, റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനെ നോക്കുകുത്തിയാക്കി എ.ജി തീരുമാനം എടുക്കുകയും അത് പരസ്യമായി മാധ്യമങ്ങളില്‍ പ്രതികരിച്ചതുമാണ് സി.പി.ഐയെ പ്രകോപിപ്പിച്ചത്. ജനജാഗ്രതാ യാത്രയ്ക്കിടയില്‍ പരസ്യ വിമര്‍ശനം പാടില്ലായിരുന്നുവെന്നാണ് സി.പി.ഐയിലെ ഇസ്മാഈല്‍ വിഭാഗം ഉന്നയിക്കുന്നത്.
തോമസ് ചാണ്ടി വിഷയത്തില്‍ ഇനി ഒരു പരസ്യ പ്രതികരണം വേണ്ട എന്നും മുഖ്യമന്ത്രിയുടെ തലയില്‍വച്ച് ഒഴിഞ്ഞുമാറാനുമാണ് സി.പി.ഐ തീരുമാനം. മൂന്നാര്‍ കേസിലെന്ന പോലെ, കായല്‍ കൈയേറ്റക്കേസിലും തങ്ങള്‍ ജനപക്ഷ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. ഇനി ആര് വാദിച്ചാലും കോടതിയില്‍നിന്ന് പ്രതികൂല വിധിയുണ്ടായാല്‍ പ്രതിച്ഛായാദോഷം തങ്ങള്‍ക്കല്ല, സി.പി.എമ്മിനായിരിക്കുമെന്നും അതിനാല്‍, കൂടുതല്‍ പരസ്യ പ്രതികരണത്തില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കാമെന്നുമാണ് സി.പി.ഐ തീരുമാനം.
തോമസ് ചാണ്ടി വിഷയം മുന്നണി തര്‍ക്കമായി വളര്‍ന്നിട്ടില്ല. എന്‍.സി.പി പ്രതിനിധികള്‍ കൂടിയുള്ള മുന്നണി യോഗത്തില്‍ സി.പി.ഐ ഇതുവരെ വിഷയം ഉയര്‍ത്താത്തത്, തര്‍ക്കത്തിന് അവരും താല്‍പര്യപ്പെടുന്നില്ലെന്നതിന് തെളിവായി സി.പി.എം നേതൃത്വം കരുതുന്നു. അതിനിടെ പ്രശ്‌നം അടിയന്തരമായി പരിഹരിക്കാന്‍ മുഖ്യമന്ത്രി നിയമമന്ത്രിയെ ചുമതലപ്പെടുത്തി.
നിയമ മന്ത്രി എ.കെ ബാലന്‍ അഡ്വക്കറ്റ് ജനറല്‍ സുധാകര പ്രസാദുമായി സംസാരിച്ചു. കേസില്‍ സ്‌റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹന്‍ ആണ് നേരത്തെ ഹാജരായത്. എന്നാല്‍, അന്ന് ഇത് എതിര്‍ത്തില്ല. കേസ് ആര് കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കുന്നത് എ.ജിയുടെ അധികാര പരിധിയില്‍ വരുന്നതാണ്. അതിനാലാണ് ഒരു പരസ്യ പ്രതികരണത്തിന് മുതിര്‍ന്നതെന്നും സുധാകര പ്രസാദ് നിയമ മന്ത്രിയോട് പറഞ്ഞു. ഇനി തര്‍ക്കം വേണ്ടെന്നും കേസില്‍ സര്‍ക്കാരിന് തിരിച്ചടി ഉണ്ടാകാതെ നോക്കണമെന്നും പുറത്ത്‌നിന്ന് ഒരു അഭിഭാഷകനെ നിയോഗിച്ചാല്‍ തര്‍ക്കം പരിഹരിക്കാന്‍ കഴിയുമെന്നും നിയമ മന്ത്രി എ.ജിയോട് പറഞ്ഞു.
കൂടാതെ റവന്യൂ കേസുകളില്‍ പ്രഗത്ഭരായ അഭിഭാഷകരെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍മാരായി കൊണ്ടു വരാനുള്ള സാധ്യതയും നിയമ മന്ത്രി ആരാഞ്ഞു. ഇതിനിടയില്‍ മുഖ്യമന്ത്രിയും ഇനി പരസ്യ വിമര്‍ശനം വേണ്ടെന്ന് എ.ജിയെ നേരിട്ട് അറിയിച്ചു. അതേസമയം, തോമസ് ചാണ്ടിയുടെ വിഷയത്തില്‍ മാധ്യമ അജന്‍ഡകള്‍ക്ക് പിന്നാലെ പോകേണ്ടതില്ലെന്നും, കേസില്‍ അന്തിമമായി എന്ത് സംഭവിക്കുന്നുവെന്ന് നോക്കട്ടെയെന്നും അതിന് ശേഷം തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാം എന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നാണ് വിവരം.
അതിനിടെ മന്ത്രിയെ മാറ്റാനാവില്ലെന്ന് എന്‍.സി.പി അഖിലേന്ത്യാ നേതൃത്വം മുഖ്യമന്ത്രി അടക്കമുള്ള ഇടത് നേതൃത്വത്തെ അറിയിച്ചതായും സൂചനയുണ്ട്. എന്നാല്‍, ഹൈക്കോടതിയില്‍ നിന്നു പ്രതികൂലമായാണ് പരാമര്‍ശമുണ്ടായാല്‍ രാജിയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് സി.പി.എം നേതൃത്വം എന്‍.സി.പിയെ അറിയിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുൻ മന്ത്രി ടി യു കുരുവിള അന്തരിച്ചു

Kerala
  •  a month ago
No Image

ഇൻഡിക്കേറ്റർ ഇടാതെ കാർ വെട്ടിച്ചു; ചോദ്യം ചെയ്ത ആംബുലൻസ് ഡ്രൈവർക്കും രോഗിയുടെ ബന്ധുവിനും ക്രൂരമർദനം, 4 പേർ പിടിയിൽ

Kerala
  •  a month ago
No Image

വാരാന്ത്യത്തിൽ പ്രധാന കേന്ദ്രങ്ങളിൽ തിരക്കിന് സാധ്യത; ജാഗ്രതാ നിർദേശവുമായി ദുബൈ ആർടിഎ

uae
  •  a month ago
No Image

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ നഷ്ടപ്പെട്ടിട്ടില്ല, പരാതി അടിസ്ഥാനരഹിതം: ഭരണസമിതി

Kerala
  •  a month ago
No Image

ഈദ് യാത്രക്കിടയിൽ യുഎഇയിൽ വാഹനങ്ങൾ പണിമുടക്കുന്നു; പെരുവഴിയിലായി പ്രവാസികൾ, വില്ലനായി അമിത ചൂടും ബാറ്ററി തകരാറും

uae
  •  a month ago
No Image

സാങ്കേതിക പിഴവ്: സിബിഎസ്ഇ പുനർമൂല്യനിർണ്ണയ തീയതി നീട്ടി; ജൂൺ 1 മുതൽ അപേക്ഷിക്കാം

National
  •  a month ago
No Image

പ്രീമിയർ ലീഗ് കിരീടനേട്ടം; ആഴ്സണൽ എഫ്‌സിക്ക് ആദരവുമായി എമിറേറ്റ്സ്

uae
  •  a month ago
No Image

കേരളത്തിൽ പുതിയ അതിവേഗ റെയിൽപാതയ്ക്ക് പച്ചക്കൊടി? മുഖ്യമന്ത്രിക്ക് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ച് ഇ. ശ്രീധരൻ; മന്ത്രിസഭാ തീരുമാനം രണ്ടാഴ്ചയ്ക്കുള്ളിൽ

Kerala
  •  a month ago
No Image

ലഖ്‌നൗവിൽ സൂപ്പർ ആവാതെ പന്ത്: നായക സ്ഥാനം തെറിപ്പിച്ച് ഗോയങ്കെ 

National
  •  a month ago
No Image

മാനസിക പ്രയാസങ്ങൾക്ക് പരിഹാരം തേടിയെത്തിയ 18കാരിക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്ട് സൈക്യാട്രിക് കൗൺസിലർ റിമാൻഡിൽ

Kerala
  •  a month ago