ഗാന്ധി വധം പുനരന്വേഷണം: എതിര്‍പ്പുമായി തുഷാര്‍ഗാന്ധി
ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ കൊലപാതകം പുനരന്വേഷിക്കുന്നതിനെ എതിര്‍ത്ത് ഗാന്ധിജിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി സുപ്രിം കോടതിയില്‍.
കൊലപാതകം നടന്ന് ഏഴുപതിറ്റാണ്ട് കഴിഞ്ഞ സാഹചര്യത്തില്‍ കേസ് പുനരന്വേഷിക്കുന്നതിലെ ആവശ്യം ചോദ്യംചെയ്താണ് തുഷാര്‍ഗാന്ധി കോടതിയെ സമീപിച്ചത്. ഗാന്ധിവധത്തില്‍ ദുരൂഹതകളുണ്ടെന്നും പുനരന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദുത്വസംഘടന അഭിനവ് ഭാരത് നേതാവ് പങ്കജ് ഫദ്‌നിസ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി മുമ്പാകെയുള്ളത്. ഇന്നലെ കേസ് പരിഗണിക്കുന്നതിനിടെ, പുനരന്വേഷണത്തെ എതിര്‍ക്കാനുള്ള തുഷാര്‍ഗാന്ധിയുടെ ലക്ഷ്യം എന്താണെന്ന് ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെയും എം.എം ശാന്തനഗൗഡറും അടങ്ങുന്ന ബെഞ്ച് ചോദിച്ചു.
കക്ഷികള്‍ക്കു നോട്ടിസ് അയയ്ക്കുകയാണെങ്കില്‍ ആ സമയം തുഷാര്‍ ഗാന്ധിയുടെ നിലപാട് അറിയിക്കാമെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."