ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനം ഇന്ന്
കാഞ്ഞങ്ങാട്: ഇന്ദിരാഗാന്ധിക്ക് വോട്ടു ചെയ്യുവാന്‍ അപൂര്‍വ ഭാഗ്യം ലഭിച്ച സന്ദര്‍ഭം മനസിന്റെ മണിച്ചെപ്പില്‍ നിധിപോലെ സൂക്ഷിക്കുകയാണ് കാഞ്ഞങ്ങാട്ടെ സഹോദരങ്ങള്‍. ഇന്ദിരാജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഈ ഓര്‍മകള്‍ അയവിറക്കുകയാണിവര്‍.
കാഞ്ഞങ്ങാട് നഗരസഭാ മുന്‍ കൗണ്‍സലറും അരയി കാര്‍ത്തിക സ്വദേശിയുമായ കെ. അന്തുമായി, ജ്യേഷ്ഠ സഹോദരനും മുന്‍ ചെറുകിട കരാറുകാരനുമായ കാഞ്ഞങ്ങാട് സൗത്തിലെ കെ. കുഞ്ഞാമു എന്നിവരാണ് ഇന്ദിരയ്ക്ക് വോട്ടു ചെയ്യാന്‍ ലഭിച്ച അപൂര്‍വം മലയാളികളില്‍ രണ്ടുപേര്‍. തെരഞ്ഞെടുപ്പ് സന്ദര്‍ഭവും ഇന്ദിരാഗാന്ധി മത്സരിക്കാനെത്തിയപ്പോള്‍ കര്‍ണാടക ഉത്സവലഹരിയിലായ നിമിഷങ്ങളും വിവരിക്കുമ്പോള്‍ ഇരുവര്‍ക്കും ആവേശം ഇരട്ടിക്കുകയാണ്. കര്‍ണാടക ദേവറള്ള എമ്മേക്കാനം കാപ്പിത്തോട്ടത്തില്‍ തൊഴിലാളികളായിരുന്നു ഇരുവരും. 1978 ലാണ് ചിക്കമംഗളുരുവില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. തോട്ടം ഉടമ കെ.സി മഞ്ചപ്പ ഷെട്ടി കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവായിരുന്നു.
കര്‍ണാടകയില്‍ സ്ഥിരം താമസമാക്കിയതിനാല്‍ അന്തുമായിക്കും, കുഞ്ഞാമദിനും വോട്ടവകാശവും ലഭിച്ചു. ഇന്ദിരാഗാന്ധി മത്സരിക്കുവാന്‍ വരുന്നുവെന്നറിഞ്ഞപ്പോള്‍ തന്നെ ചിക്കമംഗളൂരുവിലെ എല്ലാ ഗ്രാമങ്ങളും ഉത്സവത്തിമിര്‍പ്പിലായിരുന്നുവെന്ന് ഇരുവരും ഓര്‍ക്കുന്നു. റായ് ബറേലിയിലെ തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷമാണ് ചിക്കമംഗളൂരുവില്‍ മത്സരിക്കാനെത്തിയ തെന്ന പ്രത്യേകതയും അന്നത്തെ തെരഞ്ഞെടുപ്പിനുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."