HOME
DETAILS
MAL
മൂന്നു കിലോ സ്വര്‍ണവുമായി യുവാവ് പിടിയില്‍
backup
November 01 2017 | 01:11 AM
പെരിന്തല്‍മണ്ണ: ബസ് മാര്‍ഗം കടത്തുകയായിരുന്ന മൂന്നു കിലോ സ്വര്‍ണ ബിസ്ക്കറ്റും 50,000 രൂപയുമായി യുവാവ് പിടിയില്‍. ന്യൂമാഹി സ്വദേശി കുനിയില്‍ രതീഷ് (40) ആണ് പിടിയിലായത്.
പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്, സി.ഐ ടി.എസ് ബിനു മൂത്തേടം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലിസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയില്‍ പെരിന്തല്‍മണ്ണ കെ.എസ്.ആര്.ടി.സി പരിസരത്തുനിന്നാണ് പ്രതി വലയിലായത്.
സോക്സിനുള്ളില്‍ കെട്ടിവച്ച നിലയിലാണ് സ്വര്‍ണ ബിസ്ക്കറ്റും പണവുമുള്ളത്. ഇത്തരത്തില്‍ നിരവധിതവണ സ്വര്‍ണം കടത്തിയതായി പ്രതി ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.
പെരിന്തല്‍മണ്ണ എസ്.ഐ കമറുദ്ദീന് വള്ളിക്കാടന്, അഡിഷണല്‍ എസ്.ഐ മോഹന്‍ദാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."