വിജിലന്‍സ് വെബ്സൈറ്റ് ജനകീയമായി
തിരുവനന്തപുരം: വിജിലന്‍സിന്റെ എല്ലാ യൂനിറ്റുകളേയും റേഞ്ച് ഓഫിസുകളേയും സ്പെഷല്‍ സെല്ലുകളേയും ഡയറക്ടറേറ്റുമായി ബന്ധിപ്പിക്കുന്നതിനായി തയാറാക്കിയ നവീകരിച്ച സോഫ്റ്റ് വെയറായ വിജിലന്‍സ് സ്യൂട്ടിന്റെയും വെബ്സൈറ്റിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. അന്വേഷണങ്ങളുടേയും കേസുകളുടേയും തല്‍സ്ഥിതി എളുപ്പത്തില്‍ മേലുദ്യോഗസ്ഥര്‍ക്ക് മനസിലാക്കാനും യഥാസമയംനിര്ദേശങ്ങള് അന്വേഷണോദ്യോഗസ്ഥര്‍ക്ക് നല്‍കാനും വിവരങ്ങള്‍ പ്രത്യേകം ഡാറ്റാബേസില്‍ സൂക്ഷിക്കുവാനും പൊതുജനസേവനം കൂടുതല്‍ കാര്യക്ഷമമാക്കുവാനും സഹായിക്കുന്നതാണ് വിജിലന്‍സ് സ്യൂട്ട്.
വിജിലന്‍സിന്റെ വിവിധ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് വേഗത്തില്‍ മനസിലാക്കാന്‍ സഹായിക്കുന്ന വിധത്തിലാണ് നവീകരിച്ച വെബ്സൈറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിജിലന്‍സ് സ്യൂട്ട് സി ഡിറ്റും, വെബ്സൈറ്റ് എസ്.സി.ആര്.ബിയുമാണ് രൂപകല്‍പ്പന ചെയ്തത്. സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍, വിജിലന്‍സ് എ.ഡി.ജി.പി ഷേക് ദര്‍വേഷ് സാഹിബ് ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."