HOME
DETAILS
MAL
ഭരിക്കുന്നത് തീവ്രവാദികള്‍ക്ക് കുടപിടിക്കുന്ന സര്‍ക്കാര്‍: കുമ്മനം
backup
November 01 2017 | 20:11 PM
തിരുവനന്തപുരം: തീവ്രവാദികള്‍ക്കും അഴിമതിക്കാര്‍ക്കും കുടപിടിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. രണ്ടു പരസ്യ വെല്ലുവിളികള്‍ കേട്ടാണ് കേരളം അറുപത്തിയൊന്നാം പിറന്നാള്‍ ദിനം ആചരിച്ചത്. കേരളത്തെ ഇസ്ലാമിക് സ്റ്റേറ്റാക്കുമെന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെയും സര്‍ക്കാര്‍ ഭൂമി ഇനിയും കൈയേറുമെന്ന മന്ത്രിയുടേയും പരസ്യമായ വെല്ലുവിളികളാണത്. ഇതിനോട് രണ്ടിനോടും മൗനം പാലിക്കുകയാണ് ഭരണാധികാരികള്‍. മുഖ്യമന്ത്രി പദമെന്ന ജീവിതാഭിലാഷം നേടാന്‍ പിണറായി നടത്തിയ വഴിവിട്ട നീക്കങ്ങളാണ് സമീപകാലത്ത് മത തീവ്രവാദം ശക്തിപ്പെടാന്‍ കാരണം. മതതീവ്രവാദികളെ കൂട്ടുപിടിച്ച് ഭരണത്തിലെത്തിയ സി.പി.എമ്മിന് അവരെ എതിര്‍ക്കാന്‍ താല്പര്യമില്ലെന്നും കുമ്മനം പ്രസ്താവനയില്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."