HOME
DETAILS

ഖജനാവ് മുടിക്കുന്ന ശരിയാക്കലും പേഴ്‌സണല്‍ സ്റ്റാഫിന്റെ ശമ്പളവും

  
backup
August 13 2016 | 20:08 PM

%e0%b4%96%e0%b4%9c%e0%b4%a8%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b6%e0%b4%b0%e0%b4%bf%e0%b4%af-2

 


രാജ്യത്ത് ജീവിക്കുന്ന എഴുപതുശതമാനം ജനങ്ങളും ദിവസം 20 രൂപ വരുമാനമില്ലാത്ത ദരിദ്രരാണെന്നതിന്റെ കുറ്റം ഏറെക്കാലം രാജ്യം ഭരിച്ച കോണ്‍ഗ്രസിന്റെ തലയിലാണ് ഇടതുപക്ഷമുള്‍പ്പെടെയുള്ളവര്‍ കെട്ടിവച്ചിരുന്നത്. എന്നാല്‍, ഇടതുപക്ഷം വീണ്ടും അധികാരത്തിലേറിയതോടെ ആ ദരിദ്രജനതയെ മറന്നുതുടങ്ങിയിരിക്കുന്നുവെന്നുവേണം അനുമാനിക്കാന്‍.
കേരളത്തിന്റെ സാമ്പത്തികപ്രതിസന്ധി കണക്കിലെടുക്കാതെ, ശമ്പളപരിഷ്‌കരണകമ്മിഷന്റെ നിര്‍ദ്ദേശപ്രകാരം മുഖ്യമന്ത്രി, മന്ത്രിമാര്‍, പ്രതിപക്ഷനേതാവ്, സര്‍ക്കാര്‍ ചീഫ് വിപ്പ് തുടങ്ങിയവരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നേരിട്ടു നിയമനംലഭിച്ചവരുടെ പെന്‍ഷനടക്കമുള്ള ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചാണ് എല്‍.ഡി.എഫിന്റെ ശരിയാക്കലിനു തുടക്കംകുറിച്ചിരിക്കുന്നത്.
ശമ്പളവും പെന്‍ഷനും കാലോചിതമായി വര്‍ധിപ്പിക്കേണ്ടതുതന്നെയാണെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമുണ്ടാകില്ല. എന്നാല്‍, വര്‍ധനവ് അതിഭീകരമാകുമ്പോഴാണു കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന ചോദ്യമുയരുന്നത്. നിലവിലെ വര്‍ധന, ഒറ്റവരിയില്‍ പറഞ്ഞാല്‍, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കു ലഭിക്കുന്ന ശമ്പളം ജില്ലാകലക്ടറുടെ ശമ്പളത്തേക്കാള്‍ കൂടുതലാണ്.
പ്രൈവറ്റ് സെക്രട്ടറി, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി, സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി തസ്തികകളിലേയ്ക്കു നേരിട്ടു നിയമനംലഭിക്കുന്നവര്‍ക്കു ഗവ.സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറിയുടെ ശമ്പളസ്‌കെയിലാകും ലഭിക്കുക. പുതുക്കിയ സ്‌കെയിലനുസരിച്ച് ഇത് 77400-1,15,200 രൂപയായിരിക്കും. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി തസ്തികയില്‍ നേരിട്ടുനിയമനം ലഭിക്കുന്നവര്‍ക്ക് അണ്ടര്‍സെക്രട്ടറി റാങ്കിലുള്ള ശമ്പളം ലഭിക്കും. ഇതിന്റെ പുതുക്കിയ സ്‌കെയില്‍ 45800-89,000 ആണ്. പേഴ്‌സണല്‍ അസിസ്റ്റന്റ്, അഡിഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് തസ്തികയില്‍ നിയമിക്കപ്പെടുന്നവര്‍ക്കു സെക്ഷന്‍ ഓഫീസറുടെ ശമ്പളമാണു ലഭിക്കുക. ഇത് 36600-79200 ആണ്.
സര്‍ക്കാര്‍ സര്‍വീസില്‍നിന്നു ഡെപ്യൂട്ടേഷനില്‍ നിയമിതരാകുന്ന ഉദ്യോഗസ്ഥര്‍ക്കു മാതൃതസ്തികയിലെ ശമ്പളം ലഭിക്കും. താമസിയാതെ എം.എല്‍.എമാരുടെ സ്റ്റാഫ് അംഗങ്ങള്‍ക്കും ശമ്പളമുയര്‍ത്താന്‍ സാധ്യതയേറെയാണ്. ഓരോ മന്ത്രിക്കും 25 സ്റ്റാഫിനെ നിയമിക്കാം. ഇതില്‍ സര്‍ക്കാര്‍ സര്‍വീസിനു പുറത്തുനിന്നു നിയമിക്കുന്നവര്‍ക്കാണു കൂടിയ ആനുകൂല്യം ലഭിക്കുക. ഇത്തരത്തില്‍ ശമ്പളവര്‍ധനകൊണ്ടു ഖജനാവിനുണ്ടാകുന്ന അധികബാധ്യത എത്രയാണെന്നുകൂടി ധനമന്ത്രി വ്യക്തമാക്കിയാല്‍ പൊതുജനത്തിന് ആ കണക്കെങ്കിലും ഗ്രഹിക്കാമായിരുന്നു.
എത്ര പട്ടിണിപാവങ്ങളാണ് നമ്മുടെ കൊച്ചുകേരളത്തില്‍ ജീവിക്കുന്നതെന്നു ചിന്തിച്ചുനോക്കുക. അതില്‍ മഹാഭൂരിഭാഗവും മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും ഉള്‍പ്പെടുന്ന പാര്‍ട്ടിയിലാണെന്ന് അവര്‍തന്നെ അവകാശപ്പെടുമ്പോള്‍ എങ്ങിനെയാണ് ഇത്രയും പണം ആശ്രിതര്‍ക്കു ദാനംനല്‍കാന്‍ ഇവര്‍ക്കാകുന്നത.്
ഒരു ശരാശരി മലയാളിക്കു ജീവിച്ചുപോകാന്‍വേണ്ട പണം എത്രയാണെന്നു ധനമന്ത്രി തോമസ് ഐസക്കിന് ആരും പറഞ്ഞുകൊടുക്കണമെന്നു തോന്നുന്നില്ല. ജീവിച്ചുപോകുക മത്രമല്ല കാര്യമായ നീക്കിയിരിപ്പുണ്ടാകാന്‍പോലും നിലവില്‍ പ്രഖ്യാപിച്ച ശമ്പളം പകുതിയായി കുറച്ചാല്‍ ധാരാളം മതി. പദ്ധതി നിര്‍വഹണത്തിനും ദൈനംദിനപ്രവര്‍ത്തനങ്ങള്‍ക്കുപോലും ഖജനാവില്‍ പണമില്ലെന്ന് അധികാരത്തിലേറിയതുമുതല്‍ കരഞ്ഞുനടക്കുന്ന തോമസ് ഐസക്ക് എന്തേ ഈ അധികച്ചെലവിനു കൂട്ടുനില്‍ക്കുന്നുവെന്നു ചിന്തിച്ച് അന്തം വിടേണ്ട. പൊതുജനങ്ങളുടെ വയറ്റത്തടിച്ചും ഭക്ഷണങ്ങള്‍ക്കുപോലും നികുതികൂട്ടിയും ഖജനാവുനിറക്കുന്ന തോമസ് ഐസക്ക് ബജറ്റിന്റെ ലക്ഷ്യം മന്ത്രി ഓഫിസില്‍ യജമാനന്മാര്‍ തീറ്റിപോറ്റുന്ന സ്റ്റാഫ് അംഗങ്ങളുടെ കീശവീര്‍പ്പിക്കുക എന്നതുകൂടിയായിരിക്കുന്നു.
മന്ത്രിമാര്‍ക്ക് ഇഷ്ടമുള്ളവരെ പഴ്‌സണല്‍ സ്റ്റാഫിലെടുക്കാം. വിദ്യാഭ്യാസയോഗ്യതയൊന്നും മാനദണ്ഡമാകാറില്ല. മന്ത്രിയോടും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമായുമുള്ള വിധേയത്വംമാത്രമാണു മാനദണ്ഡം. ഇതുകൊണ്ടുതന്നെയാണു മുന്‍ ഇടതുമന്ത്രിസഭയില്‍ അംഗമായിരുന്ന ശ്രീമതി ടീച്ചറുടെ മരുമകള്‍ കുശിനിക്കാരിയായി നിയമിതയായത്. ഭര്‍ത്താവിന്റെ അമ്മയ്ക്കു ഭക്ഷണമുണ്ടാക്കിക്കൊടുക്കാന്‍ മരുമകളെ ശമ്പളത്തിനു നിയമിക്കുന്ന അവസ്ഥ. ഈ രീതിയില്‍ കാര്യങ്ങള്‍ നീങ്ങിയാല്‍ നാം ഇനിയും പലതും കാണേണ്ടിവരും.
വിവാദമുണ്ടാകാതിരിക്കാന്‍ കുരതലോടെയാണു നീക്കങ്ങള്‍. മുന്‍കാലപ്രാബല്യത്തിലൂടെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാനസമയത്ത് അവര്‍ക്കൊപ്പമുണ്ടായവര്‍ക്കുകൂടി ആനുകൂല്യം നല്‍കാനും പുതിയ 'തന്ത്രശാലികള്‍' മറന്നില്ല. അതായത്, 2014 ജൂലായ് ഒന്നുമുതലുള്ള മുന്‍കാലപ്രാബ്യലത്തോടെയാണു ശമ്പളം പരിഷ്‌കരിക്കാനുള്ള നിര്‍ദേശം മന്ത്രിസഭായോഗം അംഗീകരിച്ചത്. ഈ മുന്‍കാലപ്രാബല്യത്തിനുപിന്നിലെ കുബുദ്ധിയെന്താണെന്നു വി.എസിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം ബോധ്യമാകും.
സര്‍ക്കാര്‍ ഓഫിസുകളില്‍ കരാറടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവര്‍ക്കു കഴിഞ്ഞ ആറുമാസമായി ശമ്പളം നല്‍കിയിട്ടില്ലെന്നും അവര്‍ സമരത്തിനു തയാറെടുക്കുകയാണെന്നുമുള്ള വാര്‍ത്തയും ഇതോടൊപ്പം കൂട്ടിവായിക്കണം. ഇത്തരത്തില്‍ ജോലിചെയ്യുന്നവര്‍ക്കു നല്‍കുന്ന വേതനം വെറും 7500 രൂപയാണെന്നും സൗകര്യങ്ങളുടെ മേല്‍ അടയിരിക്കുന്നവര്‍ മറന്നുപോകുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago
No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി കാണാതായ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  a month ago
No Image

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തയാളെ അക്രമി സംഘം വീടുകയറി ആക്രമിച്ചു

Kerala
  •  a month ago
No Image

സ്വദേശി വല്‍ക്കരണം പാലിക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാന്‍ നിര്‍ദേശം

latest
  •  a month ago
No Image

ഓഡിറ്റിംഗ് മേഖലയിലും സ്വദേശിവത്കരണത്തിനൊരുങ്ങി ഒമാന്‍ 

oman
  •  a month ago
No Image

ഒഴിവുദിവസം മീന്‍പിടിക്കാന്‍ പോയി; വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  a month ago
No Image

വോളണ്ടിയര്‍ ദിനം; ജഹ്‌റ റിസര്‍വില്‍ 1000 കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിച്ച് കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി

Kuwait
  •  a month ago
No Image

ഡ്രൈവിങ് ലൈസന്‍സ് സര്‍വീസ് ചാര്‍ജ് കുറച്ചു; ഉത്തരവിറക്കി മോട്ടോര്‍ വാഹന വകുപ്പ്

Kerala
  •  a month ago
No Image

ചക്രവാതച്ചുഴി; കേരളത്തില്‍ ശക്തായ മഴയ്ക്കും കാറ്റിനും സാധ്യത; പത്ത് ജില്ലകളില്‍ ജാഗ്രതി

Kerala
  •  a month ago
No Image

ഹിന്ദു ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കായി വാട്‌സ്ആപ്പ് ഗ്രൂപ്പ്; അഡ്മിന്‍ കെ. ഗോപാലകൃഷ്ണന്‍; വിവാദം

Kerala
  •  a month ago