HOME
DETAILS
MAL
കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി
backup
November 03 2017 | 00:11 AM
കൊച്ചി: വിദ്യാര്‍ഥി സമരത്തെത്തുടര്‍ന്ന് ക്ലാസ് മുടങ്ങുന്നതിനെതിരേ പൊന്നാനി എം.ഇ.എസ് കോളജ് മാനേജ്‌മെന്റ് നല്‍കിയ കോടതിയലക്ഷ്യ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. കലാലയ രാഷ്ട്രീയത്തിനെതിേെര ഹൈക്കോടതി കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയത് ഈ ഹരജിയിലായിരുന്നു.
കോളജ് വളപ്പിലെ സമരപ്പന്തല്‍ നീക്കം ചെയ്‌തെന്നും കാംപസില്‍ സമാധാനാന്തരീക്ഷം കൈവന്നെന്നും കോളജ് അധികൃതര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ചില വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ഈ സാഹചര്യത്തില്‍ കോടതിയലക്ഷ്യ ഹരജി തുടരാന്‍ താല്‍പര്യമില്ലെന്ന് കോളജ് അധികൃതര്‍ വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹരജി തീര്‍പ്പാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."