ആര്.സി.സിയില്‍നിന്ന് രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്.ഐ.വി ബാധയില്ല
തിരുവനന്തപുരം: ആര്.സി.സിയില്‍നിന്ന് രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്.ഐ.വി ബാധയില്ല എന്ന് കണ്ടെത്തല്‍. ചെന്നൈയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. ഡല്‍ഹിയിലെ നാഷനല്‍ ലാബില്‍നിന്നുള്ള സ്ഥിരീകരണം കൂടി വരാനുണ്ടെന്ന് ആര്.സി.സി അധികൃതര്‍ അറിയിച്ചു.
ചികിത്സക്കിടെ ആര്.സി.സിയില്‍നിന്ന് രക്തം സ്വീകരിച്ച ഒന്‍പതുവയസുകാരിക്ക് എച്ച്.ഐ.വി ബാധിച്ചതായി പരാതിയുയര്‍ന്നിരുന്നു. തുടര്‍ന്ന് രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് കുട്ടി ആര്.സി.സിയില്‍ ചികിത്സ തേടിയെത്തിയത്. പരിശോധനയില്‍ രക്താര്‍ബുദം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നാലുതവണ റേഡിയേഷന് തെറാപ്പി നടത്തി.
ഇതിനുശേഷം കൗണ്ട് കുറഞ്ഞതിനെ തുടര്‍ന്ന് ബ്ലഡ് ട്രാന്സ്ഫ്യൂഷന് നടത്തി. പിന്നീട് നടത്തിയ പരിശോധനയിലാണ് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചത്. ആര്.സി.സിയില്‍ ചികിത്സയ്ക്കെത്തുന്നതിനു മുന്‍പുള്ള പരിശോധനകളില്‍ കുട്ടിക്ക് എച്ച്.ഐ.വി നെഗറ്റീവായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."