HOME
DETAILS

സിറ്റിക്കായി 178ാം ഗോള്‍; റെക്കോര്‍ഡിട്ട് അഗ്യെറോ

  
backup
November 03, 2017 | 1:57 AM

%e0%b4%b8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b4%bf-178%e0%b4%be%e0%b4%82-%e0%b4%97%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%86


ലണ്ടന്‍: സീസണില്‍ മിന്നും ഫോമില്‍ കുതിക്കുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സെര്‍ജിയോ അഗ്യെറോയ്ക്ക് അപൂര്‍വ റെക്കോര്‍ഡ്. മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് ഇനി അര്‍ജന്റീന മുന്നേറ്റ താരത്തിന് സ്വന്തം. ചാംപ്യന്‍സ് ലീഗ് പോരാട്ടത്തില്‍ നാപോളിക്കെതിരേ ഗോള്‍ നേടിയാണ് അഗ്യെറോ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. നാപോളിക്കെതിരേ അഗ്യെറോ സിറ്റിക്കായി നേടിയത് തന്റെ 178ാം ഗോളായിരുന്നു. എറിക്ക് ബ്രൂക്കിന്റെ റെക്കോര്‍ഡാണ് അഗ്യെറോ പഴങ്കഥയാക്കിയത്.
അഞ്ച് വര്‍ഷം അത്‌ലറ്റിക്കോ മാഡ്രിഡിനായി കളിച്ച ശേഷമാണ് 2011ല്‍ അഗ്യെറോ സിറ്റിയിലേക്ക് കൂടുമാറിയത്. കഴിഞ്ഞ ആറ് വര്‍ഷമായി സിറ്റിയുടെ മുന്നേറ്റത്തിന്റെ കടിഞ്ഞാണേന്തുന്നത് അഗ്യെറോയാണ്. ഇടക്ക് ഫോമില്ലാതെ കുഴങ്ങിയെങ്കിലും കഴിഞ്ഞ സീസണില്‍ പെപ് ഗെര്‍ഡിയോള കോച്ചായി എത്തിയ ശേഷം ടീമിലെ പ്രധാന താരമായി അര്‍ജന്റൈന്‍ മുന്നേറ്റക്കാരന്‍ മാറുകയായിരുന്നു. നിലവില്‍ ഡി ബ്രുയ്‌നെ മധ്യനിരയിലെ അച്ചുതണ്ടാക്കി അഗ്യെറോയെ മുന്നേറ്റത്തില്‍ സ്വതന്ത്രമാക്കി വിടുന്ന തന്ത്രങ്ങളിലൂടെയാണ് പെപ് സിറ്റിയെ മുന്‍നിരയില്‍ നിര്‍ത്തുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; മഹാരാഷ്ട്രയില്‍ കോച്ചിംഗ് സെന്റര്‍ ഉടമ പിടിയില്‍

National
  •  a month ago
No Image

കണ്ണൂരില്‍ വിവാഹദിവസം വരന്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  a month ago
No Image

റോഡുകളിൽ അനാവശ്യമായി ഹോൺ മുഴക്കിയാൽ 400 ദിർഹം പിഴയും ബ്ലാക്ക് പോയിന്റും; ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസും ആർടിഎയും

uae
  •  a month ago
No Image

യുഎഇയുടെ ഊർജ്ജ വിപ്ലവത്തിന് കരുത്തായ ബറാക്ക; ലോകത്തിന് മാതൃകയായ മരുഭൂമിയിലെ ആണവോർജ്ജ പ്ലാന്റ്

uae
  •  a month ago
No Image

പ്രധാനമന്ത്രി നരേന്ദ്രമോദി നോര്‍വെയില്‍; മൂന്നാം ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയില്‍ പങ്കെടുക്കും

National
  •  a month ago
No Image

ബലിപെരുന്നാൾ മെയ് 28ന്, വ്യാഴാഴ്ച്ച

Kerala
  •  a month ago
No Image

യുഎഇയിൽ പുതിയ ശമ്പള നിയമം: അടുത്ത മാസം മുതൽ ഒന്നാം തീയതി തന്നെ ശമ്പളം നൽകണം; നിയമലംഘകർക്ക് കനത്ത പിഴ

uae
  •  a month ago
No Image

അഴീക്കോട് പടക്കം പൊട്ടിത്തെറിച്ച് ഒന്‍പത് വയസുകാരന്‍ മരിച്ചു

Kerala
  •  a month ago
No Image

ഡി.എം.എഫ് അഴിമതി കേസ്; മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അനില്‍ ടുട്ടേജയ്ക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചു

National
  •  a month ago
No Image

കേരളത്തില്‍ ശക്തമായ മഴ തുടരും; രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago