HOME
DETAILS

പുതിയ സാങ്കേതികവിദ്യയുമായി ഓപ്പോ എഫ് 5 വിപണിയിലെത്തും.

  
backup
November 03, 2017 | 4:55 PM

%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%b8%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%87%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%af%e0%b5%81%e0%b4%ae

കൊച്ചി: ഓപ്പോ എഫ് 5 എന്ന തങ്ങളുടെ പ്രഥമ ഫുള്‍ എച്ച്ഡി + ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേ മോഡല്‍ ഓപ്പോ മൊബൈല്‍ പുറത്തിറക്കി. എ.ഐ. ബ്യൂട്ടി ടെക്‌നോളജി അവതരിപ്പിക്കുന്ന പുതിയ മോഡലില്‍ ഒരു സെല്‍ഫി ചിത്രത്തിലുള്ള ആളുകള്‍ക്ക് സവിശേഷമായ ഭംഗി പകരുന്നതിനായി രൂപം നല്‍കിയ സാങ്കേതികവിദ്യയാണ് പ്രത്യേകത. 19,990 രൂപ വിലയുള്ള എഫ് 5 നവംബര്‍ 9 ന് വില്‍പ്പന ആരംഭിക്കും. 24,990 രൂപ വില വരുന്ന എഫ് 5 ജി.ബി എഡിഷനും എഫ് 5 യൂത്ത് എന്നീ രണ്ട് മോഡലുകള്‍ കൂടി ഓപ്പോ ഡിസംബറില്‍ വിപണിയിലെത്തിക്കുമെന്ന് ഓപ്പോ ഇന്ത്യയുടെ പ്രസിഡണ്ടും, ഗ്ലോബല്‍ വൈസ് പ്രസിഡന്റുമായ സ്‌കൈലി പറഞ്ഞു.


ഓപ്പോ എഫ് 5 ആണ് ഇന്ത്യയില്‍ ആദ്യമായി സെല്‍ഫി ഫീച്ചറില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലഭ്യമാക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍. ഇത് ഒരു ഗ്ലോബല്‍ ഡാറ്റാബേസിനെ അധിഷ്ഠിതമാക്കി രൂപങ്ങളെയും മുഖത്തിന്റെ ഘടനയെയും തിരിച്ചറിയും. ആര്‍ ആന്റ് ഡി പ്രൊസസ്സില്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരുടെയും മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെയും ഉപദേശം തേടിയതിന്റെ ഫലമായി എ.ഐ. സാങ്കേതികവിദ്യക്ക് അത്തരം പ്രൊഫഷണല്‍ വൈദഗ്ദ്യങ്ങള്‍ അനുകരിക്കാന്‍ സാധിക്കുന്നു. 200 ല്‍ അധികം ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സ്‌പോട്ടുകള്‍ ചിത്രത്തിലെ മനുഷ്യരുടെ മുഖങ്ങളുടെ ഒരു ഗ്ലോബല്‍ ഡാറ്റാബേസില്‍ മുഖത്തിന്റെ സവിശേഷതകളും, രൂപങ്ങളും ഘടനയും പഠിക്കാനായി ഉപയോഗിച്ചു. എഫ് 5 ന് ചര്‍മ്മത്തിന്റെ നിറവും ഇനവും, ലിംഗം, പ്രായം തുടങ്ങിയവയും തിരിച്ചറിയാന്‍ സാധിക്കും.


ഓപ്പോ എഫ് 5 വരുന്നത് 20 എംപി ഫ്രണ്ട് ക്യാമറയും, അള്‍ട്രസെന്‍സിറ്റീവ് എഫ് 2.0 അപ്പേര്‍ച്ചറും 1/2.8' സെന്‍സറിനുമൊപ്പമാണ്. ഈ രണ്ട് സംവിധാനങ്ങളും വെളിച്ചം കുറഞ്ഞ അന്തരീക്ഷത്തിലും കുറഞ്ഞ നോയ്‌സില്‍ മികച്ച ചിത്രങ്ങള്‍ എടുക്കുന്നതിന് കൂടുതല്‍ വിവരങ്ങള്‍ നേടാന്‍ ക്യാമറയെ അനുവദിക്കുന്നു. ഫ്രണ്ട് ക്യാമറയുടെ പോര്‍ട്രെയിറ്റ് മോഡ് മികച്ച ഗ്രേഡേഷന്‍ സൃഷ്ടിക്കുകയും സെല്‍ഫി ഷോട്ടിന് എല്ലാ സമയത്തും ഫോക്കസ് നല്‍കുകയും ചെയ്യും. യൂത്ത് ഐക്കണും ബോളിവുഡ് താരവുമായ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയെ ദീപിക പദുക്കോണിന് പുറമേ പുതിയ ബ്രാന്‍ഡ് അംബാസഡറായി ഓപ്പോ പ്രഖ്യാപിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആ പ്രതിജ്ഞ പാലിക്കും, നെതന്യാഹു കാനഡയിൽ കാലുകുത്തിയാൽ അറസ്റ്റ് ചെയ്യും; ട്രൂഡോയുടെ നിലപാട് ആവർത്തിച്ച് പ്രധാനമന്ത്രി കാർണി

International
  •  a month ago
No Image

മത്സരയോട്ടത്തിനിടെ ബസ് സ്കൂട്ടറിൽ തട്ടി; റോഡിൽ വീണ യാത്രക്കാരിക്ക് ദാരുണാന്ത്യം

Kerala
  •  a month ago
No Image

റൺവേയിൽ നിന്ന് തെന്നിമാറിയ കാർഗോ വിമാനം കടലിൽ പതിച്ചു; രണ്ട് പേർ മരിച്ചു, നാല് ജീവനക്കാർ രക്ഷപ്പെട്ടു

International
  •  a month ago
No Image

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; 143 അംഗ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ആർജെഡി

National
  •  a month ago
No Image

ദുബൈയിലെ വാടക വിപണി സ്ഥിരതയിലേക്ക്; കരാര്‍ പുതുക്കുന്നതിന് മുമ്പ്  വാടകക്കാര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

uae
  •  a month ago
No Image

ദുബൈയില്‍ പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍: 23,000ത്തിലധികം പുതിയ ഹോട്ടല്‍ മുറികള്‍ നിര്‍മ്മാണത്തില്‍

uae
  •  a month ago
No Image

വിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിലേക്ക് പതിച്ചു; രണ്ടു പേർക്ക് ദാരുണാന്ത്യം

uae
  •  a month ago
No Image

കേരളത്തിൽ ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട്

Kerala
  •  a month ago
No Image

പാരീസിലെ ലോക പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ മോഷണം; നെപ്പോളിയന്റെ വജ്രാഭരണങ്ങൾ മോഷണം പോയി

International
  •  a month ago
No Image

വേണ്ടത് വെറും രണ്ട് റൺസ്; ഓസ്ട്രേലിയ കീഴടക്കി ചരിത്രം സൃഷ്ടിക്കാനൊരുങ്ങി രോഹിത്

Cricket
  •  a month ago