സ്വകാര്യ ചിട്ടിക്കമ്പനിക്കെതിരേ കേസ്
തൊടുപുഴ: ഇടപാടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തൊടുപുഴ പൊലിസ് ചിട്ടിക്കമ്പനിക്കെതിരെ കേസെടുത്തു. തൊടുപുഴയ്ക്കടുത്ത് വെങ്ങല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ചിട്ടിക്കമ്പനിക്കെതിരെയാണ് കേസ്.
ചിട്ടി പിടിച്ച ഇടപാടുകാരില്‍ ചിലര്‍ കഴിഞ്ഞ ദിവസം സ്ഥാപനത്തിലെത്തിയിരുന്നു. പണം നല്‍കാമെന്ന് കമ്പനി പ്രതിനിധികള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവരെത്തിയത്. തൃക്കാക്കരയിലെ ഹെഡ് ഓഫീസില്‍നിന്ന് പണം കൊണ്ടുവരാമെന്നുപറഞ്ഞ് ജീവനക്കാര്‍ ഓഫീസില്‍നിന്ന് പുറത്തുപോയതായി ഇവര്‍ പറഞ്ഞു.
ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതിരുന്നതിനെതുടര്ന്ന് ഇടപാടുകാര്‍ ബഹളം വച്ചു. ഇതോടെ പൊലിസെത്തി സ്ഥാപനം പൂട്ടി.
ചിട്ടി തീര്‍ന്ന് ഒരു മാസം പിന്നിട്ടവര്‍ക്ക് പണം നല്‍കാമെന്ന് പറഞ്ഞ അവധികള്‍ തെറ്റിയതോടെയാണ് ഇടപാടുകാര്‍ പരാതിയുമായി പൊലിസിനെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആരെയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടില്ല.
ഇടപാടുകാര്‍ക്ക് പണം നല്കി വിഷയം അവസാനിപ്പിക്കാമെന്ന് കമ്പനി പ്രതിനിധികള്‍ പറഞ്ഞതായാണ് പൊലിസ് നല്കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."