ഒളികാമറാ ഓപറേഷന്‍: അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്ന് കോടതി
ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ നടത്തുന്ന ഒളികാമറാ ഓപറേഷന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്ന് സുപ്രിം കോടതി.
ലൗ ജിഹാദ് വിവാദം മുസ്്‌ലിം ചെറുപ്പക്കാരെ ലക്ഷ്യംവച്ചുള്ളതാണെന്ന വെളിപ്പെടുത്തല്‍ പുറത്തുകൊണ്ടുവന്ന പ്രമുഖ അന്വേഷണാത്മക വെബ്‌പോര്‍ട്ടലുകളായ കോബ്രാ പോസ്റ്റ്, ഗുലൈല്‍ എന്നിവയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെടുന്ന ഹരജി തള്ളിയായിരുന്നു സുപ്രിം കോടതിയുടെ നിരീക്ഷണം. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ പോലും രിജസ്റ്റര്‍ ചെയ്യാതെ നിങ്ങള്‍ എന്തിനാണ് പൊതുതാല്‍പര്യഹരജിയുമായി കോടതിയില്‍ വരുന്നതെന്ന് ഹരജിക്കാരോട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ചോദിച്ചു. നേരത്തെ ഇതേ വിഷയം ചൂണ്ടിക്കാട്ടി ഹരജിക്കാരനായ കര്‍ണാടക സ്വദേശി മുഹമ്മദ് റിയാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
എന്നാല്‍ കര്‍ണാടക ഹൈക്കോടതി ഹരജി തള്ളിയതോടെയാണ് റിയാസ് സുപ്രിം കോടതിയെ സമീപിച്ചത്.
മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പുനരന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്നും വരുന്ന വാര്‍ത്തകള്‍ മുഴുവന്‍ സത്യമാകില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി ഹൈക്കോടതി തള്ളിയത്.
2015 സെപ്റ്റംബറിലാണ് കോബ്രാ പോസ്റ്റും ഗുലൈല്‍ ഡോട് കോമും കര്‍ണാടക, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ എം.പിമാരും എം.എല്‍.എമാരും അടക്കമുള്ള വിവിധ സംഘ്പരിവാര്‍ നേതാക്കളെ ഒളികാമറ ഉപയോഗിച്ച് അഭിമുഖം നടത്തിയത്.
മുസ്‌ലിം യുവാക്കളെ കെണിയില്‍ കുടുക്കുന്നതിന് ലൗ ജിഹാദ് എന്ന പദം ഞങ്ങള്‍ കണ്ടെത്തിയ തന്ത്രമാണെന്നായിരുന്നു മംഗലാപുരത്ത് നിന്നുള്ള ബി.ജെ.പി നേതാവ് ഒളികാമറയില്‍ വെളിപ്പെടുത്തിയത്.
ഇന്നലെ കേസ് പരിഗണിക്കവെ, വിവാദമായ ലൗ ജിഹാദ് പദം എവിടെ നിന്നു വന്നു, ആരാണ് ഇതിനു പിന്നില്‍ എന്നീ കാര്യങ്ങള്‍ അന്വേഷിച്ചു പുറത്തുകൊണ്ടുവരണമെന്ന് ഹരജിക്കാരനു വേണ്ടി ഹാജരായ സിദ്ധാര്‍ഥ് ദവെ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."