നികുതി വെട്ടിപ്പ്: നടി അമല പോളിനോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം
കൊച്ചി: ആഢംബര കാര്‍ രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട് നികുതി വെട്ടിച്ച സംഭവത്തില്‍ നടി അമല പോളിനോട് നേരിട്ട് ഹാജരാകാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശം.
കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്ട്രേഷന് നടത്തുവാന്‍ വ്യാജ രേഖകള്‍ ഉപയോഗിച്ചുവെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. രജിസ്ട്രേഷന് ഒരാഴ്ച മുന്‍പ് നടി വ്യാജ വാടക റസീപ്റ്റ് നിര്മിച്ചന്നൊണ് മോട്ടോര്‍ വാഹന വകുപ്പ് പറുന്നത്.
രജിസ്ട്രേഷന് സംബന്ധിച്ച് വിവാദങ്ങള്‍ ഉയര്‍ന്നതോടെ അമലാ പോളിന് നോട്ടിസ് നല്‍കിയിരുന്നു. വിശദമായ ചോദ്യാവലിയും നോട്ടിസിനൊപ്പം നല്‍കിയിട്ടുണ്ട്. അഭിഭാഷകന് മുഖേന ഇതിന് നല്കിയ മറുപടിയില്‍ വാഹന രജിസ്ട്രേഷന് സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെട്ടിരുന്നു.
വിശദമായ പരിശോധനയിലാണ് വ്യാജ രേഖ ചമച്ചുവെന്ന കാര്യം മോട്ടോര്‍ വാഹന വകുപ്പിന് വ്യക്തമായത്. നവംബര്‍ പത്തിനകം നേരിട്ട് ഹാജരായി മറുപടി നല്‍കുകയോ നികുതി അടയ്ക്കുകയോ ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."