നോട്ട് നിരോധന വാര്‍ഷികം അദ്വാനിയുടെ ജന്മദിനമായി ആഘോഷിക്കും: ശത്രുഘ്നന്‍ സിന്‍ഹ
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ വാര്‍ഷികം കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ആഞ്ഞടിച്ച് പാര്‍ട്ടി എം.പിയും ബോളിവുഡ് നടനുമായ ശത്രുഘ്നന്‍ സിന്‍ഹ.
ഇന്ന് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയുടെ ജന്മദിനമാണെന്നും അത് ആഘോഷിക്കുകയാണെന്നുമാണ് അദ്ദേഹം ഇന്നലെ ട്വിറ്ററില്‍ കുറിച്ചത്. നോട്ട് നിരോധനത്തെയും സര്‍ക്കാരിനെയും പരിഹസിച്ചുകൊണ്ടാണ് സിന്‍ഹ ട്വിറ്ററില്‍ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. ജനങ്ങള്‍ നോട്ട് നിരോധനത്തിന്റെ വാര്‍ഷികം ആഘോഷിക്കുകയാണ്. ഒരുപക്ഷെ ഇത് മികച്ചതാകാം. അല്ലെങ്കില്‍ രാജ്യത്തെ അപക്വമായ തീരുമാനമാകാം. പ്രതിപക്ഷം ഇത് അടയാളപ്പെടുത്തും. ജനാധിപത്യം എല്ലായ്പ്പോഴും പ്രഹസനമായിരിക്കണമെന്നില്ലെന്നും അദ്ദേഹം കുറിച്ചു.
പാര്‍ട്ടിയോട് കൂറുള്ള നാമെല്ലാവരും തീര്‍ച്ചയായും മുതിര്‍ന്ന നേതാവിന്റെ ജന്മദിനം ആഘോഷിക്കുമെന്നും സിന്‍ഹ പറഞ്ഞു. കഴിഞ്ഞ ദിവസവും അദ്ദേഹം മോദിക്കും അമിത്ഷായ്ക്കുമെതിരേ രൂക്ഷമായ അഭിപ്രായപ്രകടനം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."