എസ്.ടി.യു പാര്‍ലമെന്റ് മാര്‍ച്ച് നടത്തി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കും രാജ്യത്ത് വര്‍ധിച്ചുവരുന്ന വര്‍ഗീയതക്കുമെതിരേ എസ്.ടി.യു പാര്‍ലമെന്റ് മാര്‍ച്ച് നടത്തി. ഡല്‍ഹി പഹാഡ്ഗഞ്ച് അംബേദ്ക്കര്‍ ഭവന് പരിസരത്തു നിന്നാരംഭിച്ച മാര്‍ച്ച് റാണി ഝാന്‍സി റോഡില്‍ പൊലിസ് തടഞ്ഞു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. തൊഴില്‍നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ദേശീയതലത്തില്‍ ലേബര്‍ എംപ്ലോയ്മെന്റ് കമ്മിഷന് രൂപീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എസ്.ടി.യു ദേശീയ പ്രസിഡന്റ് അംജദ് അലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. എം. റഹ്മത്തുല്ല, അഹമ്മദ്കുട്ടി ഉണ്ണികുളം, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈര്‍, മുഹമ്മദ് ഹലീം, എം.എ കരീം, അഡ്വ.പി.എം ഹനീഫ്, അഖീല്‍ അഹമ്മദ്, രഘുനാഥ് പന്‍വേലി, മുഹമ്മദ് ഹാറൂണ്ഷാ, ഹനീഫ മാഹി, കെ.പി മുഹമ്മദ് അഷ്റഫ്, സി.എച്ച് ജമീല, സഫറുല്ല മൊല്ല സംസാരിച്ചു.
എസ്.ടി.യു നേതാക്കളായ ഉമ്മര്‍ ഒട്ടുമ്മല്‍, കെ.കെ ഹംസ, വേളാട്ട് അഹമ്മദലി, കല്ലടി അബൂബക്കര്‍, പി.എം ഹാരിസ്, മാഹിന്‍ അബൂബക്കര്‍, വല്ലാഞ്ചിറ മജീദ്, നസീമ ബീഗം, പി. ലക്ഷ്മി അരീക്കോട്, പി.സി ഷാഹുല്‍ ഹമീദ്, അബൂബക്കര്‍, എ. ഫെസല്‍, എ. സൈതാലി, അബുള്‍ ഹുസൈന് മൊല്ല, ബി. ഹനീഫ മാനി, ബി.ഫാത്തിമ ഇബ്രാഹിം, പി.കെ ഇബ്രാഹിം, ഹലീല്‍ റഹ്മാന് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."