എന്‍ രാമചന്ദ്രനെതിരേ പടയൊരുക്കവുമായി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് എന്‍ രാമചന്ദ്രനെതിരേ സംഘടനയ്ക്കുള്ളില്‍ പടയൊരുക്കം. വാര്‍ഷിക ജനറല്‍ ബോഡി യോഗം നടത്തുമെന്നും അതിന്റെ വേദി ചെന്നൈയായിരിക്കുമെന്നും നേരത്തെ രാമചന്ദ്രന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റ തീരുമാനത്തെ മറികടന്ന് യോഗം ന്യൂഡല്‍ഹിയിലേക്ക് മാറ്റിയിരിക്കുകയാണ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍. അതേസമയം അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലാണ് യോഗം മാറ്റിയിരിക്കുന്നത്. സംഘടനയ്ക്കുള്ളില്‍ അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ക്കെതിരേ നേരത്തെ തന്നെ പലരും പരസ്യമായ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.
പ്രസിഡന്റ് ഏകപക്ഷീയമയായി തീരുമാനങ്ങള്‍ എടുക്കുന്നുവെന്നായിരുന്നുവിമര്‍ശനം. സെക്രട്ടറി ജനറല്‍ രാജീവ് മേത്തയാണ് രാമചന്ദ്രന്റെ അന്നാന്നിധ്യത്തില്‍ യോഗം വിളിച്ചു ചേര്‍ത്തത്. സംഘടനയിലെ 27 അംഗങ്ങളില്‍ 19 പേര്‍ യോഗത്തിനെത്തിയിരുന്നു. ഭൂരിപക്ഷം ഉണ്ടെങ്കില്‍ മാത്രമേ തീരുമാനങ്ങള്‍ യോഗത്തില്‍ പാസാകൂ. ഈ സാഹചര്യത്തില്‍ ഇത്രയും പേര്‍ എത്തിയതിനാല്‍ നിലവില്‍ എടുത്ത തീരുമാനം മാറാന്‍ സാധ്യതയില്ല.
രാമചന്ദ്രന്‍ ഇല്ലാത്തതിനാല്‍ വൈസ് പ്രസിഡന്റ് വീരേന്ദ്ര നാനാവതിയായിരുന്നു സമിതിയുടെ അധ്യക്ഷന്‍. രാജീവ് മേത്ത, വീരേന്ദ്ര നാനാവതി എന്നിവരെ പിന്തുണയ്ക്കുന്നവരാണ് സമിതിയില്‍ ഭൂരിപക്ഷം. ഹിമാചല്‍ പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരക്കിലായതിനാല്‍ മറ്റൊരു വൈസ് പ്രസിഡന്റ് അനുരാഗ് താക്കൂര്‍ യോഗത്തില്‍ പങ്കെടുത്തില്ല. രാമചന്ദ്രന്‍ നാളെ ചെന്നൈയില്‍ എകസിക്യൂട്ടീവ് യോഗം വിളിച്ചിട്ടുണ്ട്.
ഇതില്‍ എത്ര പേര്‍ പങ്കെടുക്കുമെന്ന് വ്യക്തമല്ല. ഡിസംബര്‍ 14നാണ് വാര്‍ഷിക ജനറല്‍ ബോഡി യോഗം നടക്കുന്നത്. സംഘടയിലെ പുതി പ്രസിഡന്റ്, സെക്രട്ടറി ജനറല്‍ എന്നിവരടക്കം ഈ യോഗത്തില്‍ മാറും. നിലവില്‍ രാമചന്ദ്രനെ പിന്തുണയ്ക്കുന്നവര്‍ കൂടി അദ്ദേഹത്തെ കൈയൊഴിയാനാണ് സാധ്യത. ഡിസംബര്‍14ലെ യോഗത്തില്‍ അദ്ദേഹത്തെ മാറ്റണമെന്ന ആവശ്യം കൂടുതലായി ഉയരാന്‍ സാധ്യതയുണ്ട്. വേദി മാറ്റിയത് ഭൂരിപക്ഷ തീരുമാനമാണെന്ന് രാജീവ് മേത്ത പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ റിട്ടേണിങ് ഓഫിസറുടെയും നേതൃത്വത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടത്തുകയെന്ന് വൈസ് പ്രസിഡന്റുമാരിലൊരാളയ തര്‍ലോചന്‍ സിങ് വ്യക്തമാക്കി. 2014ലെ തെരഞ്ഞെടുപ്പിന് സമാനമായിരിക്കും ഇതെന്ന് അദ്ദേഹം പറഞ്ഞു. സംഘടയുടെ ഭൂരിപക്ഷം അംഗങ്ങളുടെ തീരുമാന നടപ്പാക്കുകയാണ് പ്രസിഡന്റിന്റെ കടമയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആന്ധ്രപ്രദേശ് ഒളിംപിക് അസോസിയേഷനിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാമചന്ദ്രന്‍ നിയമിച്ച ആര്‍ബിട്രേറ്റര്‍മാരെ പിന്‍വലിച്ചെന്ന് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു. വൈസ് പ്രസിഡന്റുമാരിലൊരാളയ ആര്‍.കെ ആനന്ദ് രാമചന്ദ്രനെതിരേ രൂക്ഷമ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. 70 വയസിന് മുകളിലുള്ളവര്‍ മത്സരിക്കരുതെന്ന ലോധ കമ്മിറ്റി നിയമം അട്ടിമറിച്ച് അനാവശ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ് രാമചന്ദ്രനെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ കായിയ നയത്തിന് എതിരാണ് അദ്ദേഹത്തിന്റെ നടപടിയെന്ന് ആനന്ദ് സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."