എസ്.എഫ്.ഐ അക്രമം: ലീഗല്‍ സ്റ്റഡിസ് സെന്ററിലേക്ക് 13നു മാര്‍ച്ച്
തലശ്ശേരി: ധര്‍മ്മടത്തെ ലീഗല്‍ സ്റ്റഡിസ് സെന്ററില്‍ കെ.എസ്.യു വിദ്യാര്‍ഥികള്‍ക്കുനേരെ എസ്.എഫ്.ഐ നടത്തുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് 13നു കാംപസിലേക്കു ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനിയുടെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് നേതൃത്വത്തിലാണു ചിറക്കുനിയില്‍ നിന്നു മാര്‍ച്ചു സംഘടിപ്പിക്കുക.
കാംപസിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരേ അഞ്ചോളം ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടും ഇതേവരെ ആരെയും അറസ്റ്റുചെയ്തിട്ടില്ലെന്നും എണ്ടച്ചണ്ടണ്ട്ണ്ടണ്ടണ്ടണ്ട.ഒ.ഡി ഉള്‍പ്പെടെയുള്ളവരുടെ മൗനാനുവാദത്തോടെയാണ് അക്രമികള്‍ അഴിഞ്ഞാടുന്നതെന്നും ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനിയും കെ.പി.സി.സി അംഗം വി. രാധാകൃഷ്ണനും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കുട്ടികള്‍ക്കു കാംപസില്‍ പോകാനും പഠിക്കാനും നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണു കെ.എസ്.യു നേതാവ് സോഫിക്കു ഹൈക്കോടതിയില്‍ പൊലിസ് സംരക്ഷണം തേടേണ്ടിവന്നത്.
കെ.എസ്.യു നേതാവായ രാഹുല്‍ തലശ്ശേരിക്കുനേരെ വീണ്ടും എസ്.എഫ്.ഐ ഭീഷണി ഉണ്ടായിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.
കെ.പി.സി.സി അംഗം വണ്ടണ്ടണ്ടിണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ട.ണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ടഎന് ജയരാജ്, എം.പി അരവിന്ദാക്ഷന്, അഡ്വ. സി.ടി സജിത്ത്, കണ്ടോത്ത് ഗോപി, സുദീപ് ജെയിംസ്, രാഹുല്‍ തലശ്ശേരി, എസ്. ഷിബു സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."