പെരുമ്പാവൂരില്‍ സ്ഫോടനത്തില്‍ വീട് തകര്‍ന്നു
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ സ്ഫോടനത്തില്‍ വീട് തകര്‍ന്നു. പുല്ലുവഴി തായ്ക്കര ചിറയ്ക്ക് സമീപം കല്ലുകുത്തി മോളം കോളനിയില്‍ ഉണ്ണിക്കൃഷ്ണന്റെ വീട്ടിലാണ് ഇന്നലെ ഉച്ചയ്ക്ക് വന്‍ ശബ്ദത്തോടെ സ്ഫോടനമുണ്ടായത്. അടുക്കളയുടെ ഒരു ഭാഗവും ഒരു മുറിയും തകര്‍ന്നിട്ടുണ്ട്.
കൂടാതെ ജനല്‍ ചില്ലുകളും ഉഗ്രശബ്ദത്തോടെ തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് കുറുപ്പംപടി പൊലിസ് നടത്തിയ പരിശോധയില്‍ വീട്ടില്‍ നിന്നും നാടന്‍ തോക്ക് കണ്ടെടുത്തു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലിസ് പറഞ്ഞു. വീട്ടില്‍ കരിമരുന്ന് ഗന്ധം ഉണ്ടായിരുന്നതായും ഉഗ്ര സ്ഫോടനം നടന്നതായും പൊലിസ് പറഞ്ഞു.
ഫിംഗര്‍ പ്രിന്റ് അധികൃതരും ഫോറന്‍സിക് വിഭാഗവും വീട്ടില്‍ പരിശോധന നടത്തി. ഓട്ടോഡ്രൈവറായ ഉണ്ണിക്കൃഷ്ണന് തോട്ട ഉപയോഗിച്ച് മീന്‍ പിടിക്കുന്നയാളാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇയാളെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."